കേരളം

kerala

ETV Bharat / bharat

കത്വയില്‍ ദേശീയ പതാക ഉയര്‍ത്തി വിദ്യാര്‍ഥികൾ - ആര്‍ട്ടിക്കിൾ 370

കത്വ ഗവണ്‍മെന്‍റ് ഡിഗ്രി കോളജിലെ വിദ്യാര്‍ഥികളാണ് കോളജ് കവാടത്തില്‍ ദേശീയ പതാക ഉയര്‍ത്തിയത്.

കത്വയില്‍ ദേശീയ പതാക ഉയര്‍ത്തി വിദ്യാര്‍ഥികൾ

By

Published : Aug 10, 2019, 3:31 AM IST

ശ്രീനഗര്‍: ആര്‍ട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്‌ത് ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി കത്വ ഗവണ്‍മെന്‍റ് ഡിഗ്രി കോളജിലെ വിദ്യാര്‍ഥികൾ. വിദ്യാർഥി സംഘടനയായ എബിവിപിയുടെ നേതൃത്വത്തിലായിരുന്നു കോളജ് കവാടത്തില്‍ വിദ്യാര്‍ഥികൾ പതാക ഉയര്‍ത്തിയത്. സര്‍ക്കാര്‍ തീരുമാനം കാശ്‌മീരിന്‍റെ വികസനങ്ങൾക്ക് വഴി തുറക്കുമെന്നും ക്രൂരരായ ഭരണാധികാരികളില്‍ നിന്നും മോചിതരായെന്നും വിദ്യാര്‍ഥികൾ പറഞ്ഞു. ജമ്മു- കാശ്‌മീരിന് പ്രത്യേകാവകാശങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു മാറ്റിയതോടെ കാശ്‌മീരിലെ പ്രത്യേക പതാകക്ക് പകരം ഇന്ത്യൻ പതാക ഔദ്യോഗിക പതാകയായി മാറും.

ABOUT THE AUTHOR

...view details