കേരളം

kerala

ETV Bharat / bharat

കോയമ്പത്തൂരിൽ കോളജ് വിദ്യാർഥിനിയെ കാമുകൻ കുത്തിക്കൊന്നു - കുത്തിക്കൊന്നു

എംആർ ഗാർഡനിലെ പെൺകുട്ടിയുടെ വീട്ടിനുള്ളിൽ വെച്ചാണ് സംഭവം നടന്നത്. പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു.

College girl stabbed  Coimbatore  കോയമ്പത്തൂർ  കാമുകൻ കുത്തിക്കൊന്നു  കുത്തിക്കൊന്നു  stabbed to death
കോയമ്പത്തൂരിൽ കോളജ് വിദ്യാർഥിനിയെ കാമുകൻ കുത്തിക്കൊന്നു

By

Published : Jul 18, 2020, 5:49 PM IST

ചെന്നൈ:കോളജ് വിദ്യാർഥിനിയെ കാമുകൻ കുത്തിക്കൊന്നു. തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ പിതാവിനും പരിക്കേറ്റു. എംആർ ഗാർഡനിലെ പെൺകുട്ടിയുടെ വീട്ടിനുള്ളിൽ വെച്ച് വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഐശ്വര്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഐശ്വര്യയുടെ പിതാവ് ചികിത്സയിൽ തുടരുന്നു. സംഭവത്തിൽ രതീഷ് എന്നയാളെ തിരിച്ചറിഞ്ഞതായും അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു. ഒരേ കോളജിൽ പഠിക്കുന്ന ഐശ്വര്യയും പ്രതിയും പ്രണയത്തിലായിരുന്നു. വീട്ടുകാർ എതിർത്തതിനെ തുടർന്ന് ഐശ്വര്യ ബന്ധം ഉപേക്ഷിച്ചു. ഐശ്വര്യയുടെ വീട്ടിലെത്തിയ രതീഷ്‌ ബന്ധം തുടരാൻ നിർബന്ധിക്കുകയും പെൺകുട്ടി വിസമ്മതിച്ചതിനെ തുടർന്ന് കുത്തിയതായും പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details