ചണ്ഡീഗഡ്:പഞ്ചാബിന്‍റെയും ഹരിയാനയുടെയും സംയുക്ത തലസ്ഥാനമായ ചണ്ഡിഗഡില്‍ ഏറ്റവും കുറഞ്ഞ താപനില 4.8 ഡിഗ്രി സെൽഷ്യസ് രേഖപെടുത്തി. സാധാരണ നിലയേക്കാൾ താഴ്ന്ന നിലയാണിതെന്ന് കാലാവസ്ഥാ നിരീക്ഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഹരിയാനയിലും പഞ്ചാബിലും താപനില കുറഞ്ഞു - cold, fog
ഹരിയാനയിലെ അംബാലയും ഹിസാറും ഏറ്റവും കുറഞ്ഞ താപനില 5.1 ഡിഗ്രി സെൽഷ്യസും 4.2 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

പഞ്ചാബിലെ മറ്റ് സ്ഥലങ്ങളിൽ അമൃത്‌സർ, ലുധിയാന, പട്യാല എന്നിവിടങ്ങളിൽ 5.1, 6.1, 5 ഡിഗ്രി സെൽഷ്യസും പത്താൻകോട്ട്, അഡാംപൂർ, ഹൽവാര, ബതിന്ദ, ഫരീദ്‌കോട്ട്, ഗുരുദാസ്പൂർ എന്നിവ യഥാക്രമം 4, 2.1, 3.7, 3.7, 4.6, 3 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
ഹരിയാനയിൽ അംബാലയും ഹിസാറും ഏറ്റവും കുറഞ്ഞ താപനില 5.1 ഡിഗ്രി സെൽഷ്യസും 4.2 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. കർനാൽ, നർനോൾ, റോഹ്തക്, ഭിവാനി, സിർസ എന്നിവയ്ക്ക് യഥാക്രമം 3.8, 4.7, 5.1, 6.1, 6.5 ഡിഗ്രി സെൽഷ്യസ് താപനിലയും അനുഭവപ്പെട്ടു. ലുധിയാന ഉൾപ്പെടെ ഏതാനും സ്ഥലങ്ങളിൽ മൂടൽമഞ്ഞും കാണപ്പെട്ടു.