ജയ്പൂർ:വടക്കൻ കശ്മീരിലെ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട കേണൽ അശുതോഷ് ശർമയുടെ മൃതദേഹം പൂർണ സൈനിക ബഹുമതികളോടെ ജയ്പൂരിൽ സംസ്‌കരിച്ചു. ഭാര്യ പല്ലവി ശർമ, സഹോദരൻ, മറ്റ് കുടുംബാംഗങ്ങൾ, കരസേനാ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് സംസ്കാരം നടത്തിയത്.
ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട കേണൽ അശുതോഷ് ശർമയുടെ മൃതദേഹം സംസ്കരിച്ചു - Jaipur Military Station
ഞായറാഴ്ച നടന്ന ഏറ്റുമുട്ടലിൽ കേണൽ ശർമ ഉൾപ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.
അശുതോഷ് ശർമ
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, സൗത്ത് വെസ്റ്റേൺ ആർമി മേധാവി ലഫ്റ്റനന്‍റ് ജനറൽ അലോക് ക്ലർ എന്നിവർ ജയ്പൂർ മിലിട്ടറി സ്റ്റേഷന്‍റ എ 61, കാവൽറി ഗ്രൗണ്ടിൽ കേണൽ ശർമയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു. സൈനിക ക്ഷേമ മന്ത്രി പ്രതാപ് സിംഗ്, രാജ്യവർദ്ധൻ റാത്തോഡ് എംപി, ജയ്പൂർ കലക്ടർ ജോഗാറാം, കരസേനയിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പുഷ്പാർച്ചന നടത്തി ആദരാഞ്ജലി അർപ്പിച്ചു.
ഞായറാഴ്ച നടന്ന ഏറ്റുമുട്ടലിൽ കേണൽ ശർമ ഉൾപ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.