മുംബൈ: ശക്‌മായ കടല്‍ക്ഷോഭം കാരണം കടലില്‍ കുടുങ്ങിയ 264 മത്സ്യത്തൊഴിലാളികളെ ഇന്ത്യന്‍ തീരസംരക്ഷണസേന രക്ഷിച്ചു. മേഖലയിലൂടെ സഞ്ചരിക്കുകയായിരുന്ന ചരക്ക് കപ്പലിന്‍റെ സഹായത്തോടെയാണ് കടലില്‍ അകപ്പെട്ടവരെ കരയിലെത്തിച്ചത്.
തമിഴ്‌നാട് മത്സ്യബന്ധനവകുപ്പ് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരസംരക്ഷണ സേന തെരച്ചില്‍ നടത്തിയത്. പടിഞ്ഞാറന്‍ ഗോവയില്‍ നിന്നും 250 നോട്ടിക്കല്‍ മൈല്‍ അകലെ 50 ചെറു മന്ത്യബന്ധനബോട്ടുകളാണ് കടലില്‍ അകപ്പെട്ടത്.
രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികള്‍ കടലില്‍ കുടുങ്ങിയ 250 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു: നിര്‍ണായകമായി ചരക്ക് കപ്പലുകളുടെ സഹായം ഡിസംബര്‍ മൂന്നിനാണ് തമിഴ്‌നാട്ടില്‍ നിന്നും തീരസംരക്ഷണസേനയ്‌ക്ക് സന്ദേശം ലഭിച്ചത്. പിന്നാലെ മേഖലയിലൂടെ സഞ്ചരിക്കുകയായിരുന്ന ചരക്ക് കപ്പലുകളോട് മത്സ്യത്തൊഴിലാളികള്‍ക്ക് സഹായം നല്‍കാന്‍ സേന നിര്‍ദേശം നല്‍കി. തുടര്‍ന്ന് തീരസംരക്ഷണസേനയുടെ കപ്പല്‍ വരുന്നത് വരെ ചരക്കുകപ്പലുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അഭയം നല്‍കി.
ഇന്ത്യന്‍ ചരക്കുകപ്പലായ നവ്‌ദേനു പൂര്‍ണയും, ജാപ്പനീസ് കപ്പല്‍ എ.വി തൊവാഡയും ചേര്‍ന്നാണ് നിര്‍ണായക രക്ഷാപ്രവര്‍ത്തനം നടത്തിയത്. മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ട ഭക്ഷണവും വൈദ്യസഹായവും കപ്പല്‍ അധികൃതര്‍ നല്‍കി.
കഴിഞ്ഞ നവംബര്‍ മുപ്പത് മുതല്‍ കടല്‍ക്ഷോഭം ശക്‌തമാണ്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലവസ്ഥാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. കടലില്‍ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോയെന്നറിയാന്‍, ഇന്ത്യന്‍ തീരസംരക്ഷണ സേന വ്യാപക തെരച്ചില്‍ നടത്തുന്നുണ്ട്.