മുംബൈ: ക്യാര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കര്‍ണാടകയിലെ മാല്‍പെയില്‍ നിന്ന് കാണാതായ മത്സ്യബന്ധന ബോട്ടുകള്‍ കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തി. ബോട്ടുകളില്‍ നിന്ന് രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ ഉച്ചയോടെ മര്‍മുഗാവോ തുറമുഖത്തെത്തിച്ചു. അതേസമയം രക്ഷാപ്രവര്‍ത്തനത്തിടെ കടലില്‍ വീണ ഒരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
ക്യാര്‍ ചുഴലിക്കാറ്റ്; കാണാതായ മത്സ്യബന്ധന ബോട്ടുകള്‍ കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തി - ക്യാര്‍ ചുഴലിക്കാറ്റ്
കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തിയ രണ്ട് മത്സ്യബന്ധന ബോട്ടുകളില്‍ നിന്ന് ഒമ്പത് പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിനിടെ കടലില്‍ വീണ ഒരാള്‍ക്കായി തെരച്ചില്‍ തുടരുന്നു.
![ക്യാര്‍ ചുഴലിക്കാറ്റ്; കാണാതായ മത്സ്യബന്ധന ബോട്ടുകള്‍ കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4894616-396-4894616-1572285079582.jpg)
ഗംഗാ ഗണേഷ്, സുവര്‍ണ ജ്യോതി എന്നീ ബോട്ടുകളാണ് കണ്ടെത്തിയത്. ഇരു ബോട്ടുകളും കാണാതായതായി മാല്‍പെ കോസ്റ്റ് ഗാര്‍ഡ് സംഘം അറിയിച്ചതിന് പിന്നാലെ കണ്ടെത്താനായി കോസ്റ്റ് ഗാര്‍ഡ് കപ്പലുകളും നിരീക്ഷണ വിമാനങ്ങളും അയച്ചിരുന്നു. മുരുദ് ജഞ്ചിറയില്‍ നിന്ന് 25 നോട്ടിക്കല്‍ മൈല്‍ അകലെ സുവര്‍ണ ജ്യോതിയെ കണ്ടതായി ചരക്ക് കപ്പലാണ് കോസ്റ്റ് ഗാര്‍ഡിനെ അറിയിച്ചത്. ശനിയാഴ്ചയോടെ ബോട്ടിലെ മുഴുവന്‍ തൊഴിലാളികളേയും രക്ഷപെടുത്തിയിരുന്നു. ടോൾകേശ്വർ പോയിന്‍റിൽ നിന്ന് 39 നോട്ടിക്കൽ മൈൽ അകലെ ഗംഗാ ഗണേഷിനെ കോസ്റ്റ് ഗാർഡ് കപ്പലാണ് കണ്ടെത്തിയത്. കുടുങ്ങിയ മത്സ്യബന്ധന ബോട്ടിൽ നിന്ന് ആറംഗ സംഘത്തെ രക്ഷപ്പെടുത്തി. രക്ഷപ്പെട്ടവര്‍ക്ക് ഭക്ഷണവും വെള്ളവും ഉള്‍പ്പെടെ ഉറപ്പാക്കിയെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ക്യാര്‍ ചുഴലിക്കാറ്റിനെ അതിജീവിച്ച് കോസ്റ്റ് ഗാര്‍ഡ് കപ്പലായ 'സാമ്രാട്ട്' ഒമ്പത് പേരുടെ ജീവന്‍ രക്ഷപ്പെടുത്തിയെന്ന് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി.