ന്യൂഡല്‍ഹി: 100 കിലോ മയക്കുമരുന്നുമായി ശ്രീലങ്കന്‍ ബോട്ട് ഇന്ത്യന്‍ തീരസംരക്ഷണസേന പിടികൂടി. ഒന്‍പത് ദിവസം നീണ്ടുനിന്ന ഓപ്പറേഷന് ഒടുവിലാണ് തൂത്തുക്കുടിയില്‍ വച്ച് ബോട്ട് കസ്റ്റഡിയിലെടുത്തത്. ശ്രീലങ്കന്‍ സ്വദേശികളായ ആറ് ബോട്ട് ജിവനക്കാരെ കോസ്റ്റ്ഗാര്‍ഡ് കസ്റ്റഡിയിലെടുത്തു. ഷെനായ ദുവ എന്ന ശ്രീലങ്കന്‍ ബോട്ടാണ് പിടികൂടിയത്. അറസ്റ്റിലായ ബോട്ടുജീവനക്കാരെ കോസ്റ്റ്ഗാര്‍ഡ് ചോദ്യം ചെയ്തുവരികയാണ്.
ഡല്‍ഹിയില്‍ 100 കിലോ ഹെറോയിനുമായി ശ്രീലങ്കന്‍ ബോട്ട് കോസ്റ്റ്ഗാര്‍ഡിന്‍റെ പിടിയില്‍ - ശ്രീലങ്കന്‍ ബോട്ട്
99 പാക്കറ്റ് ഹെറോയിന്‍, 20 ചെറിയ ബോക്സുകളിലായി മയക്കുമരുന്നുകള്‍, അഞ്ച് പിസ്റ്റളുകള്‍, സാറ്റലൈറ്റ് ഫോണ്‍ എന്നിവയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തതെന്ന് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. ഒഴിഞ്ഞ ഇന്ധനടാങ്കില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്
100 കിലോ ഹെറോയിനുമായി ശ്രീലങ്കന്‍ ബോട്ട് കോസ്റ്റ്ഗാര്‍ഡിന്‍റെ പിടിയില്‍
കടലില്‍ വെച്ച് പാക്കിസ്ഥാന്‍ ബോട്ടുകാര്‍ കൈമാറിയതാണ് മയക്കുമരുന്നെന്നാണ് പിടിയിലായവര്‍ പറയുന്നത്. പാശ്ചാത്യ രാജ്യങ്ങളിലേക്കും ഓസ്ട്രേലിയയിലേക്കും കടത്താനാണ് ഇവ നല്‍കിയതെന്നാണ് സൂചന. 99 പാക്കറ്റ് ഹെറോയിന്‍, 20 ചെറിയ ബോക്സുകളിലായി മയക്കുമരുന്നുകള്‍, അഞ്ച് പിസ്റ്റളുകള്‍, സാറ്റലൈറ്റ് ഫോണ്‍ എന്നിവയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തതെന്ന് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. ഒഴിഞ്ഞ ഇന്ധനടാങ്കില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.