കേരളം

kerala

ETV Bharat / bharat

മത്സ്യബന്ധന ബോട്ടിൽ നിന്ന് 1,000 കിലോ കടൽപ്പുഴുക്കളെ പിടികൂടി - കടൽപ്പുഴുക്കൾ

സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. വംശനാശഭീഷണി നേരിടുന്ന ഇവക്ക് അന്താരാഷ്‌ട്ര വിപണിയിൽ അഞ്ച് കോടി വില വരും.

Coast Guard seizes  sea cucumber  sea cucumber from fishing boat  dhanushkodi  ധനുഷ്കോടി  കടൽപ്പുഴുക്കളെ പിടികൂടി  കടൽപ്പുഴുക്കൾ  മത്സ്യബന്ധന ബോട്ട്
മത്സ്യബന്ധന ബോട്ടിൽ നിന്ന് 1,000 കിലോ കടൽപ്പുഴുക്കളെ പിടികൂടി

By

Published : Aug 30, 2020, 4:59 PM IST

ചെന്നൈ: മത്സ്യബന്ധന ബോട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന കടൽപ്പുഴുക്കളെ പിടികൂടി. സംഭവത്തിൽ ഫ്രാൻസിസ്, സാദിഖ്, ജയശീലൻ എന്നിവരെ അറസ്റ്റ് ചെയ്‌തു. ധനുഷ്‌കോടിയിൽ നിന്ന് ഇന്ത്യൻ തീരദേശ സംരക്ഷണ കപ്പലായ അബിരാജിലെ ഉദ്യോഗസ്ഥരാണ് മൂന്നംഗ സംഘത്തെ പിടികൂടിയത്. 1,000 കിലോഗ്രാം കടൽപ്പുഴുക്കളെയാണ് കണ്ടെത്തിയത്. വംശനാശഭീഷണി നേരിടുന്ന ഇവക്ക് അന്താരാഷ്‌ട്ര വിപണിയിൽ അഞ്ച് കോടി വില വരും. കുപ്രസിദ്ധ കള്ളക്കടത്തുകാരനായ സയ്യിദ് കാസിമിന്‍റേതാണ് ചരക്കെന്ന് അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details