ഗാന്ധിനഗർ: ഗുജറാത്ത് തീരത്ത് മത്സ്യത്തൊഴിലാകളെ കാണാതായ സംഭവത്തില്‍ തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് കണ്ടെത്തി. ഗുജറാത്തിലെ സോമ്‌നാഥ് തീരത്തുനിന്നാണ് 'മോയിന്‍' എന്ന ബോട്ട് കണ്ടെത്തിയത്. അതേസമയം അപകടത്തില്‍പ്പെട്ട ഏഴ് മത്സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനായിട്ടില്ല. മേഖലയില്‍ തീരസംരക്ഷണസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവം; അപകടത്തില്‍പ്പെട്ട ബോട്ട് കണ്ടെത്തി - മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവം
ഡിസംബർ ആറിനാണ് ബോട്ട് മുങ്ങി ഏഴ് പേരെ കാണാതായത്. ഇവരെ ആരെയും കണ്ടെത്താനായിട്ടില്ല.
മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവം: അപകടത്തില്‍പ്പെട്ട ബോട്ട് കണ്ടെത്തി
ദേവഭൂമി ദ്വാരക ജില്ലയിലെ ഓഖയിൽ നിന്നും കഴിഞ്ഞ ഡിസംബർ മൂന്നിനാണ് ഏഴ് മത്സ്യത്തൊഴിലാളികളുമായി മൊയിൻ എന്ന് ബോട്ട് മത്സ്യബന്ധനത്തിനായി തിരിച്ചത്.ഡിസംബർ ആറിന് രാത്രി അജ്ഞാതമായ കാരണങ്ങളാൽ ബോട്ട് മുങ്ങി ഏഴ് മത്സ്യ തൊഴിലാളികളെയും കാണാതാവുകയായിരുന്നു. ബോട്ടിന്‍റെ ഉടമ ഇസ്മായിൽ ഇഷുബാണ് അപകടവിവരം ആദ്യം പുറത്തുവിട്ടത്.