ന്യൂഡല്‍ഹി: ബംഗാളില്‍ ഉംപുന്‍ ചുഴലികാറ്റിനെ തുടര്‍ന്ന് ദുരിതത്തിലായവരെ സഹായിക്കാന്‍ സംസ്ഥാനത്തെ 70 ഫുട്‌ബോള്‍ പരിശീലകര്‍ ചേര്‍ന്ന് കൂട്ടയ്‌മ രൂപീകരിച്ചു. 'കോച്ചസ് വൂ കേയര്‍' എന്ന് പേരിട്ടിരിക്കുന്ന കൂട്ടയ്‌മയില്‍ പ്രശസ്ത പരിശീലകര്‍ സഞ്ജോയ് സെന്‍, ഗൗതം ഘോഷ്, ശങ്കര്‍ലാല്‍ ചക്രബര്‍ത്തി, തനുമോയ് ബസു, ബസുദേബ് മൊണ്ടാല്‍, മനീഷ് മത്താനി എന്നിവരാണ് മുന്‍നിരയില്‍. ഉംപുന്‍ ദുരന്തത്തില്‍ പ്രതിസന്ധിയിലായ എല്ലാ അത്‌ലറ്റുകള്‍ക്കും സഹായം എത്തിക്കുന്നതിനാണ് പ്രഥമ പരിഗണന. ദുരിതബാധിത പ്രദേശങ്ങളില്‍ കുടുങ്ങി നിരവധി ആളുകളാണ് മരിച്ചത്.
ഉംപുന്‍ ദുരന്തബാധിതരെ സഹായിക്കാന്‍ ഫുട്‌ബോള്‍ പരിശീലകരുടെ കൂട്ടായ്‌മ - West Bengal
ഉംപുന്‍ ദുരന്തത്തില്‍ പ്രതിസന്ധിയിലായ എല്ലാ അത്‌ലറ്റുകള്‍ക്കും സഹായം എത്തിക്കുന്നതിനാണ് പ്രഥമ പരിഗണന
ഉംപുന്‍ ദുരന്തബാധിതരെ സഹായിക്കാന്‍ ഫുട്‌ബോള്‍ പരിശീലകരുടെ കൂട്ടായ്‌മ
ദുരിതബാധിത പ്രദേശങ്ങളില്‍ കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ ഭക്ഷണ വിതരണം നടത്തി. കായിക പരിശീലകന്‍ തനുമോയ് ബസുവിന്‍റെ നേതൃത്വത്തിലാണ് കൂട്ടയ്‌മ രൂപീകരിച്ചത്. പശ്ചിമ ബംഗാളില്‍ കായിക പരിശീലകര്‍ക്കായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ സെമിനാറില്‍ സണ്ടര്‍ബാന്‍സ്, കക്‌ദീപ് മിഡ്‌നാപൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ താമസിക്കുന്ന നിരവധി കായികതാരങ്ങളെ എങ്ങനെ സഹായിക്കാമെന്ന് ചര്‍ച്ച നടത്തിയതിലൂടെയാണ് കൂട്ടായ്‌മ എന്ന ആശയം ഉയര്‍ന്നത്.