വലിയ സമ്മേളനങ്ങൾ ഒഴിവാക്കാൻ മുഖ്യമന്ത്രിമാർ മതനേതാക്കളോട് ആവശ്യപ്പെടണം
കൊറോണ വൈറസിന്‍റെ വ്യാപനം പരിശോധിക്കാനുള്ള വഴികൾ ചർച്ച ചെയ്യാൻ മോദി മുഖ്യമന്ത്രിമാരുമായി ഇന്ന് രാവിലെ വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു
മുംബൈ:മതത്തിന്‍റെ പേരിലുള്ള വലിയ ഒത്തു ചേരലുകൾ ഒഴിവാക്കാൻ മത നേതാക്കളോട് ആവശ്യപ്പെടണമെന്നുള്ള മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ആവശ്യം അംഗീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാവിലെ വൈറസിന്‍റെ വ്യാപനം പരിശോധിക്കാനുള്ള വഴികൾ ചർച്ച ചെയ്യാൻ മോദി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു. താക്കറെയുടെ നിർദ്ദേശം പ്രകാരം അതത് സംസ്ഥാനങ്ങളിൽ നിന്നുള്ള മതനേതാക്കളോട് സംസാരിക്കാനും സാമൂഹ്യ അകലം പാലിക്കേണ്ടതിന്‍റെയും ഒത്തുചേരൽ ഒഴിവാക്കുന്നതിന്‍റെയും ആവശ്യകത ഇവരെ അറിയിക്കണമെന്നും പ്രധാന മന്ത്രി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു.