ജഗൻമോഹൻ റെഡ്ഡി നൽകിയ ഹർജി പ്രത്യേക സിബിഐ കോടതി തള്ളി - ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി നൽകിയ ഹർജി പ്രത്യേക സിബിഐ കോടതി തള്ളി
ജനുവരി 31ന് കോടതിയിൽ ഹാജരാകണമെന്നും അല്ലാത്തപക്ഷം നിയമനടപടികൾ നേരിടേണ്ടി വരുമെന്നുമാണ് കോടതി ഉത്തരവ്
ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി നൽകിയ ഹർജി പ്രത്യേക സിബിഐ കോടതി തള്ളി
അമരാവതി: അനധികൃത സ്വത്ത് സമ്പാദന കേസിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡി നൽകിയ ഹർജി പ്രത്യേക സിബിഐ കോടതി തള്ളി. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വ്യക്തിപരമായി കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ജഗന്‍ കോടതിയിൽ ഹര്‍ജി നൽകിയിരുന്നു. ജനുവരി 31ന് കോടതിയിൽ ഹാജരാകണമെന്ന കോടതി നിർദേശത്തിലായിരുന്നു ജഗൻ മോഹന്‍ ഹർജി നൽകിയത്. ജനുവരി 31ന് കോടതിയിൽ ഹാജരാകണമെന്നും അല്ലാത്തപക്ഷം നിയമനടപടികൾ നേരിടേണ്ടി വരുമെന്നുമാണ് കോടതി ഉത്തരവ്.
TAGGED:
CM JAGAN - CBI COURT