കേരളം

kerala

ETV Bharat / bharat

വൈഎസ്ആറിന്‍റെ ജീവചരിത്ര പുസ്‌തകം പുറത്തിറക്കി ജഗന്‍ മോഹന്‍ റെഡ്ഡി - Naalo...Naatho

'നാലോ.. നാഥോ...' എന്നാണ് ജീവചരിത്രത്തിന്‍റെ പേര്. എന്‍റെ പിതാവിനെ കുറിച്ച് ലോകം അറിയാത്ത ചില വസ്തുതകളുണ്ടെന്ന് പുസ്തകം പുറത്തിറക്കി കൊണ്ട് ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു

ysr
ysr

By

Published : Jul 8, 2020, 10:04 PM IST

Updated : Jul 8, 2020, 10:14 PM IST

അമരാവതി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവചരിത്ര പുസ്‌തകം പുറത്തിറക്കി മകനും ആന്ധ്രാ മുഖ്യമന്ത്രിയുമായ വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി. വൈഎസ്ആറിന്‍റെ ഭാര്യ വൈഎസ് വിജയലക്ഷ്മിയാണ് ജീവചരിത്രം എഴുതിയത്. 'നാലോ.. നാഥോ...' എന്നാണ് ജീവചരിത്രത്തിന്‍റെ പേര്. എന്‍റെ പിതാവിനെ കുറിച്ച് ലോകം അറിയാത്ത ചില വസ്തുതകളുണ്ടെന്ന് പുസ്തകം പുറത്തിറക്കി കൊണ്ട് ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു. വൈഎസ്ആറിന്‍റെ 71ആം ജന്മവാര്‍ഷികദിനത്തോടനുബന്ധിച്ച് കടപ്പ ജില്ലയിലെ ഇഡുപുലപായയിലെ കുടുംബ എസ്റ്റേറ്റിലാണ് പുസ്തക പ്രകാശനം നടത്തിയത്.

ജനങ്ങള്‍ എന്‍റെ പിതാവിനെ ഒരു മികച്ച നേതാവായി, മികച്ച രാഷ്ട്രീയക്കാരനായി ഇഷ്ടപ്പെടുന്നു. പക്ഷേ ഈ പുസ്തകത്തിൽ എന്‍റെ അമ്മ പുറം ലോകത്തിന് അറിയാത്ത മഹാനായ മറ്റൊരു വൈഎസ്ആറിനെ കുറിച്ച് ചില വസ്തുതകൾ എഴുതിയിട്ടുണ്ടെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു. വൈഎസ് രാജശേഖർ റെഡ്ഡിയെ ഒരു നല്ല അച്ഛൻ, നല്ല ഭർത്താവ്, മികച്ച നേതാവ് എന്നീ നിലകളിലാണ് ജീവചരിത്രത്തിലൂടെ ഭാര്യ വിജയലക്ഷ്മി വരച്ചുകാട്ടിയിരിക്കുന്നത്. വൈഎസ്ആറിനൊപ്പമുള്ള 37 വർഷത്തെ യാത്രയെക്കുറിച്ചും അവർ ജീവചരിത്രത്തില്‍ വിവരിച്ചിട്ടുണ്ട്. ഈ പുസ്തകം ഭാവിതലമുറയ്ക്ക് പ്രചോദനമാകുമെന്നും ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു. വൈഎസ്ആറിന്‍റെ സ്മാരകത്തിൽ കുടുംബം ആദരാഞ്ജലി അർപ്പിച്ചു.

Last Updated : Jul 8, 2020, 10:14 PM IST

ABOUT THE AUTHOR

...view details