കേരളം

kerala

ETV Bharat / bharat

ജനകീയ പദ്ധതികള്‍ ഒരുക്കാന്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ - ദേവേന്ദ്ര ഫഡ്‌നാവിസ്

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും തമ്മില്‍ ഞായറാഴ്‌ച രാത്രി നടത്തിയ കൂടികാഴ്‌ചയില്‍ സംസ്ഥാനത്തെ കര്‍ഷക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തു.

ജനകീയ പദ്ധതികള്‍ ഒരുക്കാന്‍ 'മഹാ' സര്‍ക്കാര്‍

By

Published : Nov 25, 2019, 3:29 AM IST

Updated : Nov 25, 2019, 6:42 AM IST

മുംബൈ: സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് സുപ്രീംകോടതിയില്‍ കേസ് നടക്കുമ്പോഴും മഹാരാഷ്‌ട്രയില്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള നടപടിക്രമങ്ങളിലാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും. ഞായറാഴ്‌ച രാത്രി വൈകി നടന്ന കൂടികാഴ്‌ചയില്‍ സംസ്ഥാനത്തുണ്ടായ അപ്രതീക്ഷിത പ്രളയത്തില്‍ പ്രതിസന്ധിയിലായിരിക്കുന്ന കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്‌തു. വരും ദിവസങ്ങളില്‍ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്നും, ചീഫ് സെക്രട്ടറിയുമായും, ഫിനാന്‍സ് സെക്രട്ടറിയുമായും കൂടികാഴ്‌ചകള്‍ നടത്തുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്‌തു.

കര്‍ഷകരുടെ പുനരധിവാസത്തിനുവേണ്ട കൂടുതല്‍ നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്നും, അതിനാണ് സര്‍ക്കാര്‍ കൂടുതല്‍ പ്രധാന്യം നല്‍കുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കര്‍ഷകര്‍ക്ക് സാമ്പത്തീക സഹായം നല്‍കുമെന്ന് ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അതേസമയം മഹാരാഷ്‌ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്. ബിജെപി- അജിത് പവാര്‍ സഖ്യത്തിനെതിരെ ശിവസേന - എന്‍സിപി - കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ നല്‍കിയ സംയുക്‌ത ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.

Last Updated : Nov 25, 2019, 6:42 AM IST

ABOUT THE AUTHOR

...view details