മുംബൈ: സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളിൽ നിന്ന് ട്രെയിൻ യാത്രാക്കൂലി ഈടാക്കരുതെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ലോക്ക് ഡൗണിനെ തുടര്‍ന്ന് അഞ്ച് ലക്ഷത്തോളം അതിഥി തൊഴിലാളികൾക്ക് 40 ദിവസമായി ഭക്ഷണവും പാർപ്പിടവും നൽകുന്നുണ്ട്. ഇപ്പോൾ അവര്‍ സ്വന്തം നാടുകളിലേക്ക് മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. ഇവര്‍ക്ക് കഴിഞ്ഞ ഏതാനും ആഴ്‌ചകളായി ജോലിയോ വരുമാനമോ ഇല്ല. അതിനാൽ തന്നെ ഇവരില്‍ നിന്ന് യാത്രാക്കൂലി ഈടാക്കരുതെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ കേന്ദ്രത്തോട് അഭ്യര്‍ഥിച്ചു.
അതിഥി തൊഴിലാളികളിൽ നിന്ന് ട്രെയിൻ യാത്രാക്കൂലി ഈടാക്കരുതെന്ന് ആവശ്യപ്പെട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍
അതിഥി തൊഴിലാളികൾക്കുള്ള ട്രെയിൻ ടിക്കറ്റിന്‍റെ ചെലവ് വഹിക്കാൻ നിരവധി എൻജിഒകളും സാമൂഹിക പ്രവർത്തകരും വ്യക്തികളും മുന്നോട്ട് വന്നിട്ടുണ്ടെന്നും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു
അതിഥി തൊഴിലാളികളിൽ നിന്ന് ട്രെയിൻ യാത്രാക്കൂലി ഈടാക്കരുതെന്ന് ആവശ്യപ്പെട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍
അതിഥി തൊഴിലാളികൾക്കുള്ള ട്രെയിൻ ടിക്കറ്റിന്‍റെ ചെലവ് വഹിക്കാൻ നിരവധി എൻജിഒകളും സാമൂഹിക പ്രവർത്തകരും വ്യക്തികളും മുന്നോട്ട് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് വഹിക്കണമെന്ന് മഹാരാഷ്ട്ര വൈദ്യുതി മന്ത്രി നിതിൻ റാവത്തും റെയിൽവേ മന്ത്രാലയത്തോട് അഭ്യർഥിച്ചിട്ടുണ്ട്.