മഹാരാഷ്‌ട്രയിൽ കൈക്കൂലിക്കേസിൽ ക്ലർക്ക് അറസ്റ്റില്‍
ബദ്‌ലാപൂർ മുനിസിപ്പൽ കൗൺസിലിലെ ക്ലര്‍ക്ക് വിജയ് കദമാണ് അറസ്റ്റിലായത്
മഹാരാഷ്‌ട്രയിൽ കൈക്കൂലിക്കേസിൽ ക്ലർക്ക് അറസ്റ്റിലായി
മുംബൈ: താനെയിൽ കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങിയതിനെ തുടർന്ന് മുനിസിപ്പൽ ക്ലർക്ക് അറസ്റ്റിലായി. കൊവിഡിനെതിരെ അണുനാശിനി പ്രവർത്തനങ്ങൾ നടത്തിയ കരാറുകാരനിൽ നിന്ന് ബിൽ ക്ലിയർ ചെയ്യാനായി 5,200 രൂപ കൈക്കൂലി വാങ്ങിയതിനെ തുടർന്നാണ് മുനിസിപ്പൽ ക്ലർക്ക് അറസ്റ്റിലായത്. ബദ്‌ലാപൂർ മുനിസിപ്പൽ കൗൺസിലിലെ വിജയ് കദമാണ് അറസ്റ്റിലായത്. അഴിമതി നിരോധന നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തതെന്ന് അഴിമതി വിരുദ്ധ ബ്യൂറോ അറിയിച്ചു.