ന്യൂഡൽഹി:ചാരപ്രവർത്തനത്തിൽ അറസ്റ്റിലായ പാകിസ്ഥാൻ ഹൈക്കമ്മീഷന്‍റെ രണ്ട് ഉദ്യോഗസ്ഥരിൽ നിന്ന് സൈന്യത്തിന്‍റെ നീക്കവും വിന്യാസവും സംബന്ധിച്ച രേഖകൾ കണ്ടെടുത്തു. അബിദ് ഹുസൈൻ, മുഹമ്മദ് താഹിർ എന്നിവരാണ് പിടിയിലായത്. മിലിട്ടറി ഇന്‍റലിജന്‍സും സ്‌പെഷ്യൽ സെല്ലും ഐ.ബി സംഘവുമായി ചേർന്ന് നടത്തിയ ഓപ്പറേഷനിൽ ഞായറാഴ്ച കരോൾ ബാഗിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇരുവരും സഞ്ചരിച്ചിരുന്ന വാഹനം തകർത്താണ് ഇവരെ പിടിക്കൂടിയത്.
പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരിൽ നിന്ന് പ്രധാന രേഖകൾ കണ്ടെടുത്തു - ചാരപ്രവർത്തി
അബിദ് ഹുസൈൻ, മുഹമ്മദ് താഹിർ എന്നിവരാണ് പിടിയിലായത്. മിലിട്ടറി ഇന്‍റലിജന്‍സും സ്‌പെഷ്യൽ സെല്ലും ഐ.ബി സംഘവുമായി ചേർന്ന് നടത്തിയ ഓപ്പറേഷനിൽ ഞായറാഴ്ച കരോൾ ബാഗിൽ നിന്നാണ് ഇവരെ പിടികൂടിയത്.
പണത്തിന്‍റെ അടിസ്ഥാനത്തിൽ ഇരുവരും ഇന്ത്യൻ റെയിൽവേ, സായുധ സേന എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നേടാൻ ശ്രമിക്കുകയായിരുന്നു. ആബിദ് ഹുസൈന്‍റെ പക്കൽ നിന്നും ഫോട്ടോയും ആധാർ കാർഡും കണ്ടെടുത്തു. താഹിറിൽ നിന്ന് രണ്ട് ക്ലാസിഫൈഡ് രേഖകൾ പിടിച്ചെടുക്കുകയും ചെയ്തു. വളരെ കാലമായി ഇന്ത്യ റെയിൽവേയുടെ വിവിധ വിഭാഗങ്ങളിൽ ഇരുവരും ജോലി ചെയ്ത് വരുന്നതായും കണ്ടെത്തി. ചാരവൃത്തി കേസിൽ നിരവധി വ്യാജ ഐഡന്‍ററ്റികൾ പ്രകാരമാണ് ഹുസൈൻ പ്രവർത്തിച്ചിരുന്നത്. ഗൗതം എന്ന പേരിലായിരുന്നു ഇന്ത്യൻ റെയിൽവേയിൽ ജോലി ചെയ്തിരുന്നത്. സംശയം തോന്നാതിരിക്കാൻ തന്‍റെ സഹോദരൻ മാധ്യമ പ്രവർത്തകനാണെന്നും ഹുസൈൻ പറഞ്ഞു. ആദ്യം ഇന്ത്യൻ പൗരന്മാരാണെന്ന് അവകാശപ്പെടുകയും കൈവശം ഉള്ള വ്യാജ ആധാർ കാർഡുകൾ ഹാജരാക്കുകയും ചെയ്തുവെങ്കിലും പിന്നീട് ഇന്‍റർ സർവീസസ് ഇന്‍റലിജൻസിനായി പ്രവർത്തിക്കുന്ന ഹൈക്കമ്മീഷന്‍റെ ഉദ്യോഗസ്ഥരാണെന്ന് സമ്മതിച്ചു.