ബെംഗളൂരു: കർണാടകയിൽ 10മുതൽ 12വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ജനുവരി ഒന്ന് മുതൽ ക്ലാസുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിൽ ചേർന്ന യോഗത്തിലാണ് 10 മുതൽ 12വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ക്ലാസുകൾ ആരംഭിക്കാൻ തീരുമാനിച്ചത്.
കർണാടകയിൽ സ്കൂളുകള്‍ ഭാഗികമായി തുറക്കുന്നു - Classes of 10th and 12th
ക്ലാസുകൾ തുടങ്ങി 15 ദിവസത്തിനകം സാഹചര്യങ്ങൾ വിലയിരുത്തി മറ്റു ക്ലാസുകൾ തുറക്കുന്നതിനെക്കുറിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു
![കർണാടകയിൽ സ്കൂളുകള്‍ ഭാഗികമായി തുറക്കുന്നു CM Yediyurappa Classes of 10th and 12th ജനുവരി ഒന്ന് മുതൽ ആരംഭിക്കും](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9935103-thumbnail-3x2-sgsg.jpg)
കർണാടകയിൽ 10മുതൽ 12വരെയുള്ള ക്ലാസുകൾ ജനുവരി ഒന്ന് മുതൽ ആരംഭിക്കും
ക്ലാസുകൾ തുടങ്ങി 15 ദിവസത്തിനകം സാഹചര്യങ്ങൾ വിലയിരുത്തി മറ്റു ക്ലാസുകൾ തുറക്കുന്നതിനെക്കുറിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്കൂളിൽ എത്തുന്ന കുട്ടികളുടെ പക്കൽ രക്ഷിതാക്കളിൽ നിന്നുമുള്ള സമ്മത പത്രിക ഉണ്ടായാരിക്കണം. സമ്മത പത്രത്തിൽ കുട്ടിക്ക് രോഗലക്ഷണങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തിയിരിക്കണം. കൂടാതെ സ്കൂളിലും ഹോസ്റ്റലിലും താമസിച്ചു പഠിക്കുന്ന കുട്ടികൾ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും നിർദ്ദേശമുണ്ട്.