ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗോരഖ്പൂർ ജില്ലയിൽ നടന്ന ഇരട്ട കൊലപാതകക്കേസിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ അറസ്റ്റ് ചെയ്തു. മെയ് 24ന് ബർഗദ്വ ഗ്രാമത്തിലെ ഗോറ നദിക്ക് സമീപം കൃഷ്ണ (25), ദിവാകർ (23) എന്നിവരെ 9 എംഎം പിസ്റ്റൾ ഉപയോഗിച്ച് വെടിവെച്ചു കൊലപ്പെടുത്തിയതായാണ് കേസ്. പ്രാഥമിക അന്വേഷണത്തിന് ശേഷം ബുധനാഴ്ച രാത്രിയോടെയാണ് വിദ്യാർഥിയെ അറസ്റ്റ് ചെയ്തത്. ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് ഒൻപത് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല.
ഇരട്ടകൊലപാതകം; യുപിയിൽ ഒൻപതാം ക്ലാസ് വിദ്യാർഥി അറസ്റ്റിൽ - ഇരട്ടകൊലപാതകം
മെയ് 24ന് ബർഗദ്വ ഗ്രാമത്തിലെ ഗോറ നദിക്ക് സമീപം കൃഷ്ണ (25), ദിവാകർ (23) എന്നിവരെ 9 എംഎം പിസ്റ്റൾ ഉപയോഗിച്ച് വെടിവെച്ചു കൊലപ്പെടുത്തിയതായാണ് കേസ്.
![ഇരട്ടകൊലപാതകം; യുപിയിൽ ഒൻപതാം ക്ലാസ് വിദ്യാർഥി അറസ്റ്റിൽ double murder double murder in UP Class 9 student held crime in UP crime news UP news ഇരട്ടകൊലപാതകം യുപിയിൽ ഒൻപതാം ക്ലാസ് വിദ്യാർഥി അറസ്റ്റിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7582708-712-7582708-1591945527108.jpg)
ഇരട്ടകൊലപാതകം
വിദ്യാർഥിയ്ക്കെതിരെ ഐപിസി 147, 148, 149, 302, 120 ബി, 216 എന്നീ വകുപ്പുകൾ പ്രകാരം കേസ് ചുമത്തി ജയിലിലേക്ക് അയച്ചു. വ്യാഴാഴ്ച നടന്ന പത്രസമ്മേളനത്തിൽ പൊലീസ് വിദ്യാർഥിയെ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കി. വിദ്യാർഥിയ്ക്ക് 20 വയസ്സ് പ്രായം തോന്നിക്കുമെന്നും പ്രായപൂർത്തിയായിട്ടില്ലെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കാൻ കുടുംബത്തിന് കഴിഞ്ഞിട്ടില്ലെന്നും ജംഗ പൊലീസ് ഉദ്യേഗസ്ഥൻ അനിൽ കുമാർ സിങ്ങ് പറഞ്ഞു.