ഭുവനേഷ്വര്‍ : അധ്യാപിക തല്ലിയതിനെ തുടര്‍ന്ന് പതിനൊന്നാം ക്ലാസ്സുകാരി ആത്മഹത്യക്ക് ശ്രമിച്ചു. സുഹൃത്തിന്‍റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ പങ്കെടുത്തതിന് അധ്യാപിക തല്ലിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥി സ്‌കൂളില്‍ ആത്മഹത്യ ശ്രമം നടത്തിയത്. സ്‌കൂൾ കെട്ടിടത്തില്‍ നിന്നും ചാടിയ കുട്ടിയെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് രക്ഷാകര്‍ത്തൃസമിതി ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസിന് മുന്നില്‍ ശനിയാഴ്‌ച ധരണ നടത്തി. വെള്ളിയാഴ്‌ച ഭുവനേഷ്വറിലെ കേന്ദ്ര വിദ്യാലയത്തിലാണ് സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി.
ഒഡീഷയില്‍ പതിനൊന്നാം ക്ലാസുകാരി ആത്‌മഹത്യക്ക് ശ്രമിച്ചു - Class 11 student attempts suicide after beaten up by teacher in Odisha
സുഹൃത്തിന്‍റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ പങ്കെടുത്തതിന് അധ്യാപിക തല്ലിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥി സ്‌കൂളില്‍ ആത്മഹത്യ ശ്രമം നടത്തിയത്

ഒഡീഷയില്‍ പതിനൊന്നാം ക്ലാസ്സുകാരി ആത്മഹത്യക്ക് ശ്രമിച്ചു
കായിക അധ്യാപിക പെൺകുട്ടികളെ മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും പല സന്ദര്‍ഭങ്ങളിലും പെൺകുട്ടികളുടെ മുടി മുറിക്കുമായിരുന്നുവെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. സുഹൃത്തിന്‍റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ പങ്കെടുത്തതിന് കുട്ടിയെ മറ്റ് കുട്ടികളുടെ മുന്നില്‍വെച്ച് കളിയാക്കിയതിനെ തുടര്‍ന്നാണ് കുട്ടി കെട്ടിടത്തില്‍ നിന്ന് ചാടിയതെന്നും അമ്മ വ്യക്തമാക്കി. എന്നാല്‍ ഈ ആരോപണങ്ങൾ സ്‌കൂൾ പ്രിന്‍സിപ്പല്‍ പ്രീതി റോയ് നിഷേധിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.