കേരളം

kerala

ETV Bharat / bharat

ഉത്തര്‍പ്രദേശില്‍ പത്താം ക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു - rapist arrested

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ആറ് യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു

rape in UP  rapist arrested  ഉത്തര്‍പ്രദേശില്‍ പത്താം ക്ലാസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി
ഉത്തര്‍പ്രദേശില്‍ പത്താം ക്ലാസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി; ആറു പേര്‍ക്കെതിരെ കേസെടുത്തു

By

Published : Dec 15, 2019, 9:12 PM IST

ലഖ്‌നൗ: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ആറ് യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രധാന പ്രതിയെയും മറ്റു രണ്ടു പേരെയും കസ്റ്റഡിയിലെടുത്തതായും ബാക്കി യുവാക്കളെ പിടികൂടാനുളള ശ്രമങ്ങള്‍ തുടരുകയാണെന്നും മൗ എസ്‌പി അനുരാഗ് ആര്യ പറഞ്ഞു. മൗ ജില്ലയിലെ മധുബന്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്താണ് സംഭവം. രാവിലെ ഒമ്പത് മണിയോടെ വീട്ടില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ഥി വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല. ആറ് യുവാക്കാള്‍ ബലാത്സംഗം ചെയ്തുവെന്ന് രാത്രി പത്തു മണിയോടെ ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ സ്ഥലത്തെത്തി വീട്ടിലേക്ക് തിരികെ കൊണ്ടുവരുകയായിരുന്നു. പെണ്‍കുട്ടിയെ അടുത്തുളള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു.

For All Latest Updates

ABOUT THE AUTHOR

...view details