ജമ്മു കശ്‌മീരില്‍ കാറപകടം; വിദ്യാർഥി മരിച്ചു - പത്താം ക്ലാസ് വിദ്യാർഥി മരിച്ചു
ജമ്മു കശ്‌മീരിലെ അനന്ത്നാഗ് ജില്ലയിലാണ് അപകടം.
ജമ്മു കശ്‌മീരിൽ കാറപകടം; പത്താം ക്ലാസ് വിദ്യാർഥി മരിച്ചു
ശ്രീനഗർ: സുരക്ഷാ സേനയുടെ വാഹനവുമായി കാർ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പത്താം ക്ലാസ് വിദ്യാർഥി മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ജമ്മു കശ്‌മീരിലെ അനന്ത്നാഗ് ജില്ലയിലാണ് അപകടം. തെഹ്‌സീൻ അഹമ്മദ് ഭട്ട് എന്ന വിദ്യാർഥിയാണ് മരിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ജനക്കൂട്ടം പൊലീസിന് നേരെ കല്ലെറിഞ്ഞു. പ്രതിഷേധത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പ്രതിഷേധത്തെതുടർന്ന് നൗഗാം പ്രദേശത്തെ ഗതാഗതം തടസപ്പെട്ടു.