പതിനേഴുകാരിയെ ഫെയ്‌സ്‌ബുക്ക് കൂട്ടുകാരൻ രണ്ട് മാസം ബന്ദിയാക്കി പീഡിപ്പിച്ചതായി പരാതി - രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം.
രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. പെണ്‍കുട്ടിയെ കോട്ട പൊലീസ് മോചിപ്പിച്ചു
![പതിനേഴുകാരിയെ ഫെയ്‌സ്‌ബുക്ക് കൂട്ടുകാരൻ രണ്ട് മാസം ബന്ദിയാക്കി പീഡിപ്പിച്ചതായി പരാതി Kota girl raped for two months in MP fb friend raped minor in MP Class 10 dropout held hostage, rape in MP Facebook friend raped minor in MP പതിനേഴുകാരിയെ ഫെയ്‌സ് ബുക്ക് കൂട്ടുകാരൻ രണ്ട് മാസം ബന്ദിയാക്കി പീഡിപ്പിച്ചതായി പരാതി രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. പെണ്‍കുട്ടിയെ കോട്ട പൊലീസ് മോചിപ്പിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5642588-931-5642588-1578504465223.jpg)
ജയ്‌പൂര്‍:പത്താംക്ലാസുകാരിയെ ഫെയ്‌സ്ബുക്ക് സുഹൃത്ത് രണ്ട് മാസം ബന്ദിയാക്കി പീഡിപ്പിച്ചതായി പരാതി. പത്താംക്ലാസില്‍ പഠനം ഉപേക്ഷിച്ച 17 വയസുകാരിയാണ് പീഡനത്തിനിരയായത്. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. യുവാവിന്‍റെ ഒപ്പം ജീവിക്കാനായി നവംബറിലാണ് പെണ്‍കുട്ടി വീട് വിട്ടിറങ്ങിയത്. യുവാവും യുവാവിന്‍റെ വീട്ടുകാരുമറിയാതെ പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് ഫോണ്‍ ചെയ്താണ് പീഡന വിവരം അറിയിച്ചത്. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് സംഭവം പൊലീസില്‍ അറിയിക്കുകയും കോട്ട പൊലീസ് അന്വേഷണം നടത്തി കുട്ടിയെ മോചിപ്പിക്കുകയുമായിരുന്നു. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് മുമ്പാകെ ഹാജരാക്കി. യുവാവ് ആവശ്യപ്പെട്ടപ്രകാരമാണ് താൻ വീടുവിട്ട് പോയതെന്ന് പെണ്‍കുട്ടി അറിയിച്ചു. യുവാവിന്‍റെ വീട്ടുകാരും തന്നെ മര്‍ദ്ദിച്ചിരുന്നതായി പെണ്‍കുട്ടി അറിയിച്ചു. സംഭവത്തില്‍ യുവാവിനും യുവാവിന്‍റെ വീട്ടുകാര്‍ക്കുമെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു.