ലഖ്‌നൗ: ഐപിഎൽ വാതുവെപ്പിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഇരുപത്തിനാലുകാരനെ വെടിവച്ച് കൊന്നു. ഇന്നലെ രാത്രി ഉണ്ടായ വെടിവെപ്പിൽ അലിഗഡ് സ്വദേശി ഷാക്കിത് ആണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ഐപിഎൽ തുടങ്ങിയത് മുതൽ വാതുവെപ്പ് സജീവമാണെന്നും ഇതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും നാട്ടുകാർ ആരോപിച്ചു.
ഐപിഎൽ വാതുവെപ്പ്; ഇരുപത്തിനാലുകാരനെ വെടിവച്ച് കൊന്നു - IPL betting in Aligarh
പ്രദേശത്ത് ഐപിഎൽ തുടങ്ങിയത് മുതൽ വാതുവെപ്പ് സജീവമാണെന്നും ഇതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും നാട്ടുകാർ ആരോപിച്ചു.
കോരി- വാൽമീകി ഉപജാതികൾ തമ്മിൽ പരമ്പരാഗത വൈരാഗ്യമാണ് വെടിവയ്‌പ്പിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ട ഷാക്കിത് വാൽമീകി ജാതിയിൽപ്പെട്ടയാളാണ്. എന്നാൽ ബൈക്ക് അപകടവുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് കൊല്ലപ്പെട്ട ചെറുപ്പക്കാരന്‍റെ വീട്ടുകാർ നൽകിയ പരാതിയിൽ പറയുന്നത്. ഷാക്കിത്തിന്‍റെ മരണത്തെ തുടർന്ന് കോരി- വാൽമീകി ജാതികൾ തമ്മിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഒരാളെ സംഭവസ്ഥലത്തു നിന്നു തന്നെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും കൊലപാതകത്തിൽ ഉൾപ്പെട്ട രണ്ടാമനായി തിരച്ചിൽ ശക്തമാക്കിയതായും എസ്എസ്‌പി മുനിരാജ് .ജി മാധ്യമപ്രവർത്തകരോട് പറഞ്ഞു.