ശ്രീനഗർ: കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട തീവ്രവാദിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ നടത്തിയ തെരച്ചിലിൽ ഒരു തീവ്രവാദിയുടെ മൃതദേഹവും തോക്കും ഗ്രനേഡും കണ്ടെടുത്തു. ഇയാളുടെ പോക്കറ്റിൽ നിന്നും ആറ് സിം കാർഡുകളും കണ്ടെത്തി. പൊലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ തീവ്രവാദികൾ പദ്ധതിയിട്ടിരുന്നു എന്ന വിവരത്തെ തുടർന്ന് രാഷ്ട്രീയ റൈഫിൾസും സിആർപിഎഫും ചേർന്നാണ് ആക്രമണം നടത്തിയത്.
ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; കൊല്ലപ്പെട്ട തീവ്രവാദിയുടെ മൃതദേഹം കണ്ടെത്തി - കുൽഗാം
പൊലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ തീവ്രവാദികൾ പദ്ധതിയിട്ടിരുന്നു എന്ന വിവരത്തെ തുടർന്ന് രാഷ്ട്രീയ റൈഫിൾസും സിആർപിഎഫും ചേർന്നാണ് ആക്രമണം നടത്തിയത്. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റു
ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; കൊല്ലപ്പെട്ട തീവ്രവാദിയുടെ മൃതദേഹം കണ്ടെത്തി
ആക്രമണത്തിൽ ഒരു സൈനികന് പരിക്കേറ്റു. ഏറ്റുമുട്ടൽ അവസാനിച്ചത് രാത്രിയായതിനാൽ തെരച്ചിൽ നടത്താൻ സാധിച്ചില്ല. എന്നാൽ മറ്റ് തീവ്രവാദികൾക്ക് പരിക്കേറ്റതായും അവർക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുന്നതായും പൊലീസ് അറിയിച്ചു. അതേസമയം തെക്കൻ കശ്‌മീരിലെ ക്വാസിഗന്ദ് മേഖലയിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു.