കേരളം

kerala

ETV Bharat / bharat

ഗ്വാളിയാറിൽ ബിജെപി പ്രവർത്തകരും കോൺഗ്രസ്‌ പ്രവർത്തകരും ഏറ്റുമുട്ടി - ബിജെപി

ഇരു പാർട്ടികളിലെയും പ്രവർത്തകർ ഉപതെരഞ്ഞെടുപ്പിനായി പ്രചാരണം നടത്തുന്നതിനിടെയാണ് സംഭവം.

clash broke out between workers of BJP and Congress  campaigning for bye-polls  Congress supporter  Madhya Pradesh by-polls  Suresh Raje
ഗ്വാളിയാറിൽ ബിജെപി പ്രവർത്തകരും കോൺഗ്രസ്‌ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ

By

Published : Oct 26, 2020, 8:43 AM IST

ഭോപാൽ: ഗ്വാളിയാറിലെ ദാബ്രയിൽ ബിജെപി പ്രവർത്തകരും കോൺഗ്രസ്‌ പ്രവർത്തകരും തമ്മിൽ ഞായറാഴ്ച ഉണ്ടായ ഏറ്റുമുട്ടലിനെത്തുടർന്ന് പൊലീസ്‌ കേസ് രജിസ്റ്റർ ചെയ്തു. ഇരു പാർട്ടികളിലെയും പ്രവർത്തകർ ഉപതെരഞ്ഞെടുപ്പിനായി പ്രചാരണം നടത്തുന്നതിനിടെയാണ് സംഭവം.

കോൺഗ്രസ് നേതാവ് സുരേഷ് രാജെ, ബിജെപി പ്രവർത്തകൻ മോഹൻ സിംഗ് പരിഹാർ എന്നിവർക്കെതിരെ പൊലീസ്‌ കേസെടുത്തു. പ്രചരണവുമായി ബന്ധപ്പെട്ട്‌ കോൺഗ്രസ്‌ നേതാക്കൾ തങ്ങളെ കയ്യേറ്റം ചെയ്‌തുവെന്നാണ്‌ ബിജെപിയുടെ ആരോപണം . മധ്യപ്രദേശിലെ 28 നിയമസഭാ സീറ്റുകളിൽ വോട്ടെടുപ്പ് നവംബർ മൂന്നിനാണ്‌ നടക്കുന്നത്‌. ഫലം നവംബർ 10 ന് പ്രഖ്യാപിക്കും.

ABOUT THE AUTHOR

...view details