ജമ്മു കശ്‌മീരില്‍ അജ്ഞാതന്‍റെ വെടിയേറ്റ് നാല്‍പ്പതുകാരൻ മരിച്ചു - Pulwama
ശനിയാഴ്‌ച രാത്രിയാണ് ആക്രമണമുണ്ടായത്

ജമ്മു കശ്‌മീരില്‍ അജ്ഞാതന്‍റെ വെടിയേറ്റ് നാല്‍പ്പതുകാരൻ മരിച്ചു
ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ പുല്‍വാമയില്‍ അജ്ഞാതന്‍റെ വെടിയേറ്റ് നാല്‍പ്പതുകാരൻ മരിച്ചു. ശനിയാഴ്ച രാത്രി 9.40ഓടെയാണ് ആസാദ് അഹമ്മദ് ദറിന് അക്രമിയുടെ വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ദറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.