നിയന്ത്രണ രേഖയ്‌ക്ക് സമീപം പാക് വെടിവെപ്പ്; പ്രദേശവാസിക്ക് പരിക്ക് - kashmir latest news
ഗോലദ് ഗ്രാമത്തിലെ 52 വയസുകാരനായ മുഹമ്മദ് റഫീഖിനാണ് വെടിയേറ്റത്

നിയന്ത്രണ രേഖയ്‌ക്ക് സമീപം പാക് വെടിവെപ്പ്; പ്രദേശവാസിക്ക് പരിക്ക്
ശ്രീനഗര്‍:കശ്‌മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയ്‌ക്ക് സമീപം പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ പ്രദേശവാസിക്ക് പരിക്കേറ്റു. ഗോലദ് ഗ്രാമത്തിലെ 52 വയസുകാരനായ മുഹമ്മദ് റഫീഖിനാണ് വെടിയേറ്റത്. തുടയെല്ലിന് പരിക്കേറ്റ മുഹമ്മദ് റഫീഖ് അടുത്തുള്ള ആശുപത്രിയില്‍ ചികില്‍സയിലാണ്. പ്രകോപനമില്ലാതെയാണ് മേഖലയില്‍ പാക് സൈന്യം വെടിവെപ്പ് നടത്തിയത്.