ന്യൂഡൽഹി: ജെറ്റ് എയർവേയ്സിന്‍റെ പ്രശ്നങ്ങൾ ഉടൻ തന്നെ പരിഹരിക്കപ്പെടുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. പുതിയ സർക്കാർ നിലവിൽ വന്നിട്ടുള്ള ആദ്യ പ്രസ്താവനയാണിത്. ജെറ്റ് എയവേയ്സിന്‍റെ എല്ലാ സാമ്പത്തിക പ്രശ്നങ്ങളും പരിഹരിച്ച് ജെറ്റ് എയർവേയ്സിന് തിരിച്ച് വരാൻ സാധിക്കുമെന്ന് മന്ത്രി ഡൽഹിയിൽ പറഞ്ഞു.
ജെറ്റ് എയർവേയ്സിന്‍റെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും: വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി - Civil Aviation Minister
ജെറ്റ് എയർവേയ്സിനായി പുതിയ നിക്ഷേപകരെ അന്വേഷിക്കുകയാണെന്നും മന്ത്രി
കഴിഞ്ഞ വർഷങ്ങളിൽ വ്യോമയാനരംഗത്ത് സർക്കാരിന് തെറ്റ് സംഭവിച്ചിട്ടുണ്ട്. എന്നാൽ അത് ഉടൻ തന്നെ പരിഹരിക്കും. ജെറ്റ് എയർവേയ്സിനായി പുതിയ നിക്ഷേപകരെ അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യോമയാന മേഖല പ്രതിസന്ധി നേരിടുന്ന സമയത്താണ് വ്യോമയാന മന്ത്രിയായി പുരി അധികാരമേറ്റത്.
അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്, 25 വര്‍ഷത്തെ സര്‍വീസ് ജെറ്റ് എയര്‍വേയ്‌സ് ഏപ്രിലില്‍ അവസാനിപ്പിച്ചിരുന്നു. ഏകദേശം 120 കോടി ഡോളറിനടുത്താണ് ജെറ്റ് എയര്‍വേസിന് കടബാധ്യതയുള്ളത്. ബാധ്യത വര്‍ധിക്കാതിരിക്കാന്‍ ഏപ്രില്‍ 17ന് കമ്പനി താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു.