ന്യൂഡല്‍ഹി:രാജ്യത്തെ വിമാന നിരക്ക് പരിശോധനക്ക് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര വ്യാേമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. എന്നാല്‍ നിരക്ക് നിയന്ത്രണത്തില്‍ ഇടപെടാന്‍ നിലവില്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. വിമാന നിരക്ക് നിരീക്ഷിക്കുന്നതിനായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും ചേര്‍ന്ന് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിമാന നിരക്കുകള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം: കേന്ദ്ര വ്യോമയാന മന്ത്രി - വിമാന നിരക്ക് നിരീക്ഷിക്കുx
നിരക്ക് നിയന്ത്രണത്തില്‍ ഇടപെടില്ലെന്ന് ഹര്‍ദീപ് സിങ് പുരി
വിവരങ്ങള്‍ വിമാന കമ്പനികളുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിമാന നിരക്കിലെ മാറ്റങ്ങള്‍ സ്ഥിരമായി നിരീക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് വിമാന കമ്പനി മേധാവികളുമായി ചര്‍ച്ച ചെയ്യും. വിമാന ഇന്ധനത്തിന്‍റെ നികുതി വര്‍ദ്ധിപ്പിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ വിലയിരുത്തുന്നുണ്ട്. ഇതുവഴി ഉണ്ടായ നിരക്ക് കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാറുകളോട് എക്സൈസ് നികുതി കുറക്കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കോര്‍പ്പറേറ്റ് നികുതി ഇളവു നല്‍കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രിയുടെ പ്രസ്താവന ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. നിലവിലെ നികുതിയില്‍ നിന്നും 22 ശതമാനം വരെ കുറവ് കമ്പനികള്‍ക്ക് ഇതുവഴി ലഭിക്കും.
ഇത് വിമാന കമ്പനികളുടെ വളര്‍ച്ചക്ക് വഴിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ വിമാന ഇന്ധന വിലയില്‍ വലിയ വര്‍ദ്ധനയുണ്ട്. എക്സൈസ് നികുതി കുറച്ച് എങ്ങനെ വിലവര്‍ദ്ധനവിനെ പ്രതിരോധിക്കാമെന്ന് ധനമന്ത്രിയുമായി ആലോചിക്കും. ഇക്കാര്യം കാണിച്ച് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് താന്‍ കത്തയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.