ന്യൂഡല്‍ഹി: കൊവിഡ് മൂലം മാര്‍ച്ച് മുതല്‍ ഡല്‍ഹിയില്‍ ഇതുവരെ മരിച്ചത് 2098 പേരെന്ന് വടക്കന്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍. കോര്‍പ്പറേഷന്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയ് പ്രകാശാണ് ഇത് സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കിയത്. ഡല്‍ഹിയിലെ മൂന്ന് കോര്‍പ്പറേഷനും കൂടിയുള്ള കണക്കാണിത്. സംസ്‌കാരം നടത്തിയത് കൊവിഡ് ബാധിച്ച 2098 പേര്‍ക്കാണെന്നും കൊവിഡ് സംശയിച്ച 200 കേസുകളുടെ കൂടെ കണക്കുകള്‍ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ കൊവിഡ് മൂലം മരിച്ചത് 2098 പേരെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ - COVID-19 deaths in Delhi
കോര്‍പ്പറേഷന്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയ് പ്രകാശാണ് ഇത് സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കിയത്. എന്നാല്‍ ഡല്‍ഹി സര്‍ക്കാറിന്‍റെ അവസാന ബുള്ളറ്റിന്‍ പ്രകാരം 984 കൊവിഡ് മരണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്.
ഡല്‍ഹിയില്‍ കൊവിഡ് മൂലം മരിച്ചത് 2098 പേരെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍
എന്നാല്‍ ഡല്‍ഹി സര്‍ക്കാറിന്‍റെ അവസാന ബുള്ളറ്റിന്‍ പ്രകാരം 984 കൊവിഡ് മരണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. ഇതുവരെ ഡല്‍ഹിയില്‍ 32810 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ 19,581 പേരാണ് ചികില്‍സയില്‍ തുടരുന്നതെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്‌ന്‍ വ്യക്തമാക്കിയിരുന്നു.