കേരളം

kerala

ETV Bharat / bharat

പൗരത്വ ഭേദഗതി നിയമം; അലിഗഡ് മുസ്ലിം സർവകലാശാലയിൽ കർശന സുരക്ഷ - കർശന സുരക്ഷ

പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിദ്യാർഥികളുടെ പ്രതിഷേധത്തിനിടയിൽ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് സുരക്ഷാ നടപടികൾ ആരംഭിച്ചത്

Citizenship row  Tough security measures continue at AMU  പൗരത്വ ഭേദഗതി നിയമം  അലിഗഡ് മുസ്ലിം സർവകലാശാല  കർശന സുരക്ഷ  സുരക്ഷാ നടപടികൾ
പൗരത്വ ഭേദഗതി നിയമം

By

Published : Dec 14, 2019, 5:03 PM IST

ലക്നൗ:അലിഗഡ് മുസ്ലിം സർവകലാശാലയിൽ കർശന സുരക്ഷാ നടപടികൾ ആരംഭിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിദ്യാർഥികളുടെ പ്രതിഷേധത്തിനിടയിൽ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് സുരക്ഷ ശക്തമാക്കിയത്.

സർവകലാശാല സർക്കിളിലും എഎംയു കാമ്പസിലെ മറ്റ് എൻട്രി പോയിന്‍റുകളിലും കനത്ത പൊലീസ് പട്രോളിംഗാണ് ആരംഭിച്ചിരിക്കുന്നത്. വാർഷിക പരീക്ഷകൾ നടന്നുവരികയാണെന്നും ജില്ലാ അധികാരികളും എ.എം.യു ഭരണകൂടവും കർശന ജാഗ്രത പാലിക്കുന്നുണ്ടെന്നും എ.എം.യു വക്താവ് ഡോ.രഹത് അബ്രാർ പറഞ്ഞു. അസോസിയേഷന്‍റെ എക്സിക്യൂട്ടീവ് കമ്മിറ്റി ഇന്ന് രാത്രി അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ മനസിലാക്കി ഭാവി നടപടികളെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് എ.എം.യു ടീച്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി നജ്മുൽ ഇസ്ലാം അറിയിച്ചു. അതേസമയം, താൽക്കാലികമായി നിർത്തിവച്ച ഇന്‍റർനെറ്റ് സേവനങ്ങൾ ഇന്നലെ പുനസ്ഥാപിച്ചു.

ABOUT THE AUTHOR

...view details