ന്യൂഡല്‍ഹി:മതം അടിസ്ഥാനമാക്കിയുള്ള പൗരത്വം ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ഓൾ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുൽ മുസ്ലിമീൻ അധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി . ഒരു നിയമം വഴി ആറ് വിഭാഗങ്ങള്‍ക്ക് പൗരത്വം നൽകുകയും ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കുകയും ചെയ്താല്‍, അത് പൗരത്വം നിഷേധിക്കുന്ന നിയമമാണെന്നും ഉവൈസി ട്വീറ്റ് ചെയ്തു.
മതം അടിസ്ഥാനമാക്കിയുള്ള പൗരത്വം ഭരണഘടനാ വിരുദ്ധമാണെന്ന് അസദുദ്ദീൻ ഉവൈസി - ഉവൈസിയുടെ പുതിയ ട്വീറ്റില്‍ അമിത് ഷായ്ക്കെതിരെയും പരാമര്‍ശമുണ്ട്
ഉവൈസിയുടെ പുതിയ ട്വീറ്റില്‍ അമിത് ഷായ്ക്കെതിരെയും പരാമര്‍ശമുണ്ട്
മതം അടിസ്ഥാനമാക്കിയുള്ള പൗരത്വം ഭരണഘടനാ വിരുദ്ധമാണെന്ന് അസദുദ്ദീൻ ഉവൈസി
അമിത് ഷാ ഭരണഘടനയെ ഇഷ്ടപ്പെടണമെന്നില്ലെന്നും എന്നാല്‍ അതിന്‍റെ പരിധിക്കുള്ളിൽ പ്രവർത്തിക്കേണ്ടതാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. പൗരത്വം നൽകാനും അത് എടുത്തുകളയാതിരിക്കാനുമാണ് പൗരത്വ (ഭേദഗതി) നിയമം നടപ്പാക്കിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആവർത്തിച്ചു. പൗരത്വ ഭേദഗതി നിയമമെന്നാല്‍ പൗരത്വം എടുത്തുകളയുന്നതല്ലെന്നും പൗരത്വം നല്‍കുന്നതാണെന്നും അമിത് ഷാ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.