ഗാന്ധിനഗര്‍: സേനയ്‌ക്കൊപ്പം സുരക്ഷ നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കാളികളാണ് അതിര്‍ത്തിയിലെ പൗരന്മാരെന്ന് അമിത് ഷാ. ഗുജറാത്തിലെ കച്ച് ജില്ലയില്‍ സംഘടിപ്പിച്ച വികാസോത്സവ 2020 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് ഗ്രാമങ്ങളിലെ ആളുകള്‍ക്ക് ലഭിക്കുന്നത് പോലെ സൗകര്യങ്ങള്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കും ലഭ്യമാക്കുകയെന്നതാണ് വികാസോത്സവയുടെ ലക്ഷ്യം. സുരക്ഷ നിലനിര്‍ത്തുന്നതില്‍ പ്രതിരോധ സേനയ്‌ക്കൊപ്പം അതിര്‍ത്തിയിലെ പൗരന്മാരും പ്രധാന പങ്കുവഹിക്കുന്നുവെന്ന് അമിത് ഷാ വ്യക്തമാക്കി.
സുരക്ഷ നിലനിര്‍ത്തുന്നതില്‍ പൗരന്മാരും പങ്കാളികള്‍: അമിത് ഷാ - Vikasotsava 2020
ഗുജറാത്തിലെ കച്ചില്‍ വികാസോത്സവ 2020 എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.

സുരക്ഷ നിലനിര്‍ത്തുന്നതില്‍ സേനക്കൊപ്പം അതിര്‍ത്തിയിലെ പൗരന്മാരും പങ്കാളികള്‍; അമിത് ഷാ
2001ല്‍ ഭൂചലനം ദുരന്തം വിതച്ച ബുജ് സന്ദര്‍ശിച്ചപ്പോള്‍ അവിടമാകെ തകര്‍ന്നിരുന്നുവെന്നും എന്നാലിപ്പോള്‍ ബുജിലെ പുരോഗതി അവിടുത്തെ ആളുകളുടെ ഊര്‍ജ്ജസ്വലതയെയാണ് കാണിക്കുന്നതെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. സന്ദര്‍ശനത്തോടനുബന്ധിച്ച് കച്ച്, ബനാസ്‌കന്ത, പതാന്‍ എന്നിവിടങ്ങളിലെ ഗ്രാമത്തലവന്‍മാരോടും ആഭ്യന്തരമന്ത്രി സംവദിക്കും.