കുഴഞ്ഞ് വീണ യാത്രക്കാരന്‍റെ ജീവന്‍ രക്ഷിച്ച് സിഐഎസ്എഫ് ജീവനക്കാര്‍ - Kolkata airport
സിപിആര്‍ അടക്കമുള്ള അടിയന്തര വൈദ്യസഹായം നല്‍കിയാണ് ജീവനക്കാന്‍ യാത്രക്കാരന്‍റെ ജീവന്‍ രക്ഷിച്ചത്
കൊല്‍ക്കത്ത: കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുഴഞ്ഞ് വീണ യാത്രക്കാരന്‍റെ ജീവന്‍ രക്ഷിച്ച് സിഐഎസ്എഫ് ജീവനക്കാര്‍. ശനിയാഴ്‌ച ഉച്ചക്ക് സെക്യൂരിറ്റി പരിശോധന വേളയില്‍ യാത്രക്കാരന്‍ കുഴഞ്ഞ് വീഴുകയായിരുന്നു. സിപിആര്‍ അടക്കമുള്ള അടിയന്തര വൈദ്യസഹായം നല്‍കിയാണ് ജീവനക്കാന്‍ യാത്രക്കാരന്‍റെ ജീവന്‍ രക്ഷിച്ചത്. ജെ. റായി ചൗധരി എന്ന യാത്രക്കാരനാണ് കുഴഞ്ഞ് വീണത്. രാജ്യത്തെ 61 വിമാനത്താവളങ്ങളിലും സിഐഎസ്എഫ് സേനയെ വ്യന്യസിച്ചിട്ടുണ്ട്. ഇവര്‍ക്ക് സിപിആര്‍ പോലുള്ള അടിയന്തര വൈദ്യസഹായങ്ങള്‍ നല്‍കുന്നതിന് പരിശീലനം നല്‍കിയിട്ടുണ്ട്.