ന്യൂഡല്‍ഹി: സിഐഎസ്എഫ് ജവാന്‍ കൊവിഡ് ബാധിച്ച് മരിച്ചു. അമ്പത്തഞ്ചുകാരനായ ഹെഡ് കോണ്‍സ്റ്റബിള്‍ ചൗധരി നര്‍സിങ് ഭായിയാണ് മരിച്ചത്. മധ്യപ്രദേശിലെ ബര്‍വാഹ നഗരത്തിലെ ഫസ്റ്റ് റിസര്‍വ് ബറ്റാലിയനില്‍ ജോലി ചെയ്‌തു വരികയായിരുന്നു ഇദ്ദേഹം. ശസ്‌ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് ഇയാള്‍ മരിച്ചത്. ഇതോടെ സിഐഎസ്എഫില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. കേന്ദ്ര സായുധ പൊലീസ് സേനയില്‍(സിഎപിഎഫ്) ഇതുവരെ 13 പേര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്‌ടപ്പെട്ടത്.
സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ കൊവിഡ് ബാധിച്ച് മരിച്ചു - സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ കൊവിഡ് ബാധിച്ച് മരിച്ചു
കേന്ദ്ര സായുധ പൊലീസ് സേനയില്‍(സിഎപിഎഫ്) ഇതുവരെ 13 പേരാണ് കൊവിഡ് മൂലം മരിച്ചത്.
സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ കൊവിഡ് ബാധിച്ച് മരിച്ചു
സിആര്‍പിഎഫില്‍ ഇതുവരെ നാല് പേരാണ് മരിച്ചത്. ബിഎസ്എഫില്‍ രണ്ടും എസ്എസ്ബി, ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് എന്നിവരില്‍ നിന്ന് ഓരോ ആള്‍ വീതവുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കണക്കുകള്‍ പ്രകാരം സിഎപിഎഫ്,എന്‍എസ്‌ജി,എന്‍ഡിആര്‍എഫ് എന്നീ സേനകളില്‍ നിന്നായി 1670 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 1157 പേര്‍ ഇതുവരെ രോഗവിമുക്തി നേടി. 510 പേരാണ് നിലവില്‍ ചികില്‍സ തേടിയിരിക്കുന്നത്.