ഡൽഹി വിമാനത്താവളത്തിൽ 28 ലക്ഷം രൂപയുമായി രണ്ട് പേർ പിടിയിൽ - 28 ലക്ഷം രൂപ
മുഹമ്മദ് ഫാരെഡ്, ആസിഫ് എന്നിവരാണ് പിടിയിലായത്.
28 ലക്ഷം രൂപയുമായി ഡൽഹി വിമാനത്താവളത്തിൽ രണ്ട് പേർ പിടിയിൽ
ന്യൂഡൽഹി:28 ലക്ഷം രൂപയുമായി ഡൽഹി വിമാനത്താവളത്തിൽ രണ്ട് പേർ പിടിയിൽ. വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലെ സുരക്ഷാ പരിശോധനയ്ക്കിടെയാണ് സിഐഎസ്എഫ് ഇവരെ അറസ്റ്റ് ചെയ്തത്. മുഹമ്മദ് ഫാരെഡ്, ആസിഫ് എന്നിവരാണ് പിടിയിലായത്. 28 ലക്ഷം രൂപ വിലമതിക്കുന്ന 1.47 ലക്ഷം സൗദി റിയാലുകളാണ് മുഹമ്മദ് ഫാരെഡിന്‍റെ ബാഗിൽ നിന്നും പിടികൂടിയത്. കൂടുതൽ അന്വേഷണത്തിനായി ഇവരെ കസ്റ്റംസ് അധികൃതർക്ക് കൈമാറി.