കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധി എത്തണമെന്ന് പ്രവർത്തകർ - ന്യൂഡൽഹി
രാഹുൽ ഗാന്ധി രാജിവെച്ച സാഹചര്യത്തിൽ പാർട്ടിയെ നയിക്കാൻ പ്രിയങ്ക ഗാന്ധിയെക്കാൾ മികച്ചതായി ആരുമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അനിൽ ശാസ്ത്രി
ന്യൂഡൽഹി:കോൺഗ്രസ് അധ്യക്ഷസ്ഥാനം രാഹുൽ ഗാന്ധി രാജിവെച്ചതിനെ തുടർന്ന് അനിശ്ചിതത്വം നേരിടുന്ന പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധി എത്തണമെന്ന് കോൺഗ്രസ് പ്രവർത്തക സംഘം. കോൺഗ്രസിന്‍റെ ലക്ഷകണക്കിന് വരുന്ന പ്രവർത്തകരുടെ താല്‍പര്യം കണ്ടില്ലെന്ന് നടിക്കരുതെന്ന് പ്രയങ്ക ഗാന്ധിയോട് മുൻ പ്രസിഡന്‍റ് പ്രണബ് മുഖർജിയുടെ മകനും മുൻ എംപിയുമായ അഭിജിത് മുഖർജി തുറന്ന് അഭ്യർഥിച്ചു.
രാഹുൽ ഗാന്ധി രാജിവെച്ച സാഹചര്യത്തിൽ പാർട്ടിയെ നയിക്കാൻ പ്രിയങ്ക ഗാന്ധിയെക്കാൾ മികച്ചതായി ആരുമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അനിൽ ശാസ്ത്രി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയുടെ രാജി സ്വീകരിച്ചിട്ടില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ ഇപ്പോഴും രാഹുൽ തന്നെയാണെന്നും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അറിയിച്ചു.