ബെംഗളൂരു: കർണാടകയിൽ കഴിഞ്ഞ ദിവസം ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി ഉയർന്നു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്ന് പേർ കൂടി ഇന്ന് മരിച്ചതോടെയാണ് മരണം എട്ടായി ഉയർന്നത്.
ചിത്രദുർഗ വാഹനാപകടം; മരണം എട്ടായി - chitradurga road acciden
ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ദേവദുർഗ സ്വദേശിയായ നാഗമ്മയുടെ മകൻ, ജ്യോതി ബസവ (20), ബുദ്ധപ്പ (40) എന്നിവരാണ് ഇന്ന് മരിച്ചത്. കെഎസ്‌ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇന്നലെ ദമ്പതികൾ ഉൾപ്പെടെ അഞ്ച് പ്രദേശവാസികൾ മരിച്ചിരുന്നു. പരിക്കേറ്റ 17 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ഇവരിൽ മൂന്നുപേരെ ഇന്നലെ ഉച്ചകഴിഞ്ഞ് ദാവനഗരെ എസ്എസ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തിരുന്നു. നിർമാണ ജോലികൾക്കായി തൊഴിലാളികൾ ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു.
ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.