കേരളം

kerala

ETV Bharat / bharat

ജാജ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥികളുടെ ഫീസ് ഒഴിവാക്കണം; ചിരാഗ് പസ്വാന്‍ - ചിരാഗ് പസ്വാന്‍

ലോക്ക് ഡൗണ്‍ മൂലം ജോലിയില്ലാതായ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്ക് മൂന്ന് മാസത്തെ സ്‌കൂള്‍ ഫീസടക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ചിരാഗ് പസ്വാന്‍ മാനവ വിഭവശേഷി വികസന വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാല്‍ നിശാങ്കിന് കത്തെഴുതിയത്

Lok Janshakti Party  Chirag Paswan  Chirag Paswan  Kendriya Vidyalaya, Jhajha  Kendriya Vidyalaya, Jhajha  ചിരാഗ് പസ്വാന്‍  ജാജ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥികളുടെ ഫീസ് ഒഴിവാക്കണം
ജാജ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥികളുടെ ഫീസ് ഒഴിവാക്കണം; ചിരാഗ് പസ്വാന്‍

By

Published : Jun 1, 2020, 4:48 PM IST

ന്യൂഡല്‍ഹി: ബിഹാറിലെ ജാജ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥികളുടെ മൂന്ന് മാസത്തെ ഫീസ് ഒഴിവാക്കണമെന്ന ആവശ്യവുമായി ചിരാഗ് പസ്വാന്‍ എംപി. മാനവ വിഭവശേഷി വികസന വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാല്‍ നിശാങ്കിന് മുന്‍പാകെയാണ് ലോക് ജനശക്തി പാര്‍ട്ടി ദേശീയ നേതാവ് ആവശ്യമറിയിച്ചത്. ലോക്ക് ഡൗണ്‍ മൂലം ജോലിയില്ലാതായ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്ക് സ്‌കൂള്‍ ഫീസടക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ചിരാഗ് പസ്വാന്‍ കേന്ദ്ര മന്ത്രിക്ക് കത്തെഴുതിയത്. നക്‌സല്‍ ബാധിത ജില്ല കൂടിയായ ജമുയി ജില്ലയില്‍ ജനങ്ങള്‍ ലോക്ക് ഡൗണ്‍ മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും അദ്ദേഹം കത്തില്‍ പറയുന്നു. മേഖലയില്‍ കേന്ദ്രീയ വിദ്യാലയത്തിന് അനുമതി നല്‍കിയ എന്‍ഡിഎ സര്‍ക്കാരിനെ അഭിനന്ദിക്കാനും എല്‍ജെപി ലോക്‌സഭ എംപി മറന്നില്ല.

ജാജ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥികളുടെ ഫീസ് ഒഴിവാക്കണം; ചിരാഗ് പസ്വാന്‍

ABOUT THE AUTHOR

...view details