പട്‌ന: ബിഹാറില്‍ അധികാരത്തില്‍ വന്നാല്‍ അയോധ്യയിലെ രാമ ക്ഷേത്രത്തെക്കാള്‍ വലിയ ക്ഷേത്രം സീതാമാരിയില്‍ സീതാദേവിക്ക് വേണ്ടി നിര്‍മിക്കുമെന്ന് എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പാസ്വാൻ. സീതാ ദേവിയില്ലാതെ ശ്രീരാമന്‍ അപൂര്‍ണനാണെന്നും അയോധ്യയിലെ രാമക്ഷേത്രത്തെയും സീതാമാരിയെയും ബന്ധിപ്പിക്കുന്ന ഒരു ഇടനാഴി നിര്‍മിക്കുമെന്നും പസ്വാന്‍ പറഞ്ഞു.
ബിഹാറില്‍ സീതാദേവിക്ക് ക്ഷേത്രം നിര്‍മിക്കുമെന്ന് ചിരാഗ് പസ്വാൻ - Chirag Paswan ljp chief
അയോധ്യയിലെ രാമക്ഷേത്രത്തെയും സീതാമാരിയെയും ബന്ധിപ്പിക്കുന്ന ഒരു ഇടനാഴി നിര്‍മിക്കുമെന്നും ചിരാഗ് പസ്വാന്‍ പറഞ്ഞു.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തില്‍ ബിജെപി -എല്‍ജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നതില്‍ സംശയമില്ല. അധികാരത്തില്‍ വരുന്നതോടെ സീതാക്ഷേത്രത്തിന് തറക്കല്ലിടുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര പരിസരം വികസിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അയോധ്യയെ സീതാമാരിയുമായി ബന്ധിപ്പിക്കുന്നതിന് ആറ് വരി റോഡ് നിര്‍മിക്കുമെന്ന് എല്‍ജെപി പ്രകടന പത്രികയില്‍ പറഞ്ഞിട്ടുണ്ട്. റോഡ് നിർമാണം ബിഹാർ- യുപി അതിർത്തി വരെയായിരിക്കും. ഇടനാഴിയെ സീത- റാം ഇടനാഴി എന്ന് വിളിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ 28, നവംബർ 3, 7 തീയതികളില്‍ മൂന്ന് ഘട്ടമായാണ് ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ നവംബർ 10 ന് നടക്കും.