ഡെറാഡൂൺ: ഇന്ത്യൻ അതിർത്തിയിൽ 200 മീറ്ററിനുള്ളിൽ സ്ഥാപിച്ച വിശ്രമ കേന്ദ്രങ്ങൾ നീക്കം ചെയ്യാനാവശ്യപ്പെട്ട് ലിപുലേഖ് അതിർത്തിയിൽ ചൈനീസ് സൈന്യം. ഇന്ത്യൻ സൈനികർക്കും കൈലാസ്-മാനസരോവർ തീർഥാടകർക്കും വേണ്ടി നിർമിച്ചവയാണ് ഈ വിശ്രമ കേന്ദ്രങ്ങൾ. തർക്കപ്രദേശത്താണ് വിശ്രമ കേന്ദ്രങ്ങൾ നിർമിച്ചതെന്ന് ചൂണ്ടിക്കാട്ടി ചൈനീസ് സൈന്യം അതിർത്തിയിൽ ബാനറുകൾ ഉയർത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ലിപുലേഖ് അതിർത്തി സംഘർഷം; ഇന്ത്യയോട് വിശ്രമ കേന്ദ്രങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ചൈന - ഇന്ത്യ ചൈന അതിർത്തി പ്രശ്നം
തർക്കപ്രദേശത്താണ് വിശ്രമ കേന്ദ്രങ്ങൾ നിർമിച്ചതെന്ന് ചൂണ്ടിക്കാട്ടി ചൈനീസ് സൈന്യം രംഗത്ത്
പിത്തോറഗഡിലെ ലിപുലേഖ് പാസ് ചൈന അതിർത്തിയുമായി ബന്ധിപ്പിച്ചതിന് ശേഷം അതിർത്തി കടന്ന് ഇന്ത്യയിൽ സമ്മർദം ചെലുത്താനാണ് ചൈന ശ്രമിക്കുന്നത്. ലിപുലേഖിൽ ഇന്ത്യ നിർമിച്ച താൽക്കാലിക നിർമാണത്തിനെതിരെയും ചൈന എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് അതിർത്തിയിൽ ഇന്ത്യൻ സൈന്യം സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. എല്ലാ വർഷവും ജൂൺ ഒന്ന് മുതൽ പിത്തോറഗഡിലെ ലിപുലേഖ് പാസ് വഴി നടന്നിരുന്ന ഇന്ത്യ-ചൈന അതിർത്തി വ്യാപാരം കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഇത്തവണ താൽക്കാലികമായി നിർത്തിവച്ചിരുന്നു. കൊവിഡിനെ തുടർന്ന് കൈലാസ്-മാനസരോവർ യാത്രയും താൽക്കാലികമായി റദ്ദാക്കിയിരുന്നു.