ചെന്നൈ: കോവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ചൈനീസ് ചരക്കു കപ്പല്‍ തുറമുഖത്തെത്തിയതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് തൂത്തുക്കുടി തുറമുഖ ഉദ്യോഗസ്ഥര്‍.
ചൈനീസ് കപ്പല്‍ തുറമുഖത്തെത്തിയതില്‍ ആശങ്ക വേണ്ടെന്ന് ഉദ്യോഗസ്ഥര്‍ - തമിഴ്‌നാട്
ചൈനീസ് കപ്പലിലെ ക്രൂ അംഗങ്ങൾ വഴി നഗരത്തിലുടനീളം വൈറസ് പടരുമെന്ന് ആളുകള്‍ക്ക് ഭയമുണ്ടായിരുന്നു.
ചൈനീസ് കപ്പല്‍ തുറമുഖത്തെത്തിയതില്‍ ആശങ്ക വേണ്ടെന്ന് ഉദ്യോഗസ്ഥര്‍
കഴിഞ്ഞ ദിവസമാണ് ചൈനയിൽ നിന്ന് ഒരു ചരക്ക് കപ്പൽ തൂത്തുക്കുടിയിലെ വി.ഒ.ചിദംബരനാർ തുറമുഖത്ത് എത്തിയത്. തുടര്‍ന്ന് പ്രദേശത്തുള്ളവര്‍ ഭീതിയിലായിരുന്നു. ഡല്‍ഹിയില്‍ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കപ്പലിനുള്ളിലെ അറ്റകുറ്റപ്പണികള്‍ തുടരാന്‍ നിര്‍ദേശം നല്‍കിയിരുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അറ്റകുറ്റപ്പണികൾ പൂർത്തിയായതിനാൽ ചൈനീസ് കപ്പൽ ഇന്ന് രാവിലെ തൂത്തുക്കുടി തുറമുഖത്ത് നിന്ന് പുറപ്പെട്ടു.