കേരളം

kerala

ETV Bharat / bharat

കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയലിന് മുകളിൽ ഡ്രോൺ: ചൈനീസ് യുവാവ് അറസ്റ്റിൽ

നിയമങ്ങളെ കുറിച്ച് ധാരണയില്ലാത്തതിനാലായിരിക്കാം ഇയാൾ ഡ്രോൺ പറത്തിയിട്ടുണ്ടാവുകയെന്നും ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് പറഞ്ഞു.

വിക്ടോറിയ മെമ്മോറിയൽ

By

Published : Mar 18, 2019, 12:47 PM IST

കൊൽക്കത്തയിലെ പ്രസിദ്ധമായ വിക്ടോറിയ മെമ്മോറിയലിന് മുകളിലൂടെ ഡ്രോൺ പറത്തിയ ചൈനീസ് യുവാവിനെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തു. വിക്ടോറിയ മെമ്മോറിയലിന്‍റെ മൂന്ന് കിലോമീറ്റർ പരിധിയിലാണ്സൈനിക കേന്ദ്രമായ ഫോർട്ട് വില്യം വരുന്നത്. അതിനാൽ തന്നെ ഇവിടംഅതീവ സുരക്ഷാ മേഖലയാണ്.

വിക്ടോറിയ മെമ്മോറിയലിന്‍റെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫുകാരാണ് ഇയാൾ ഡ്രോൺ പറത്തുന്നത് കണ്ടത്. ഉടൻ തന്നെ ഇയാളെയും കൂടെ ഉണ്ടായിരുന്ന രണ്ട് യുവതികളെയും കസ്റ്റഡിയിലെടുത്ത്ഹാസ്റ്റിങ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കി. മാർച്ച് 25 വരെ ഇയാളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൂടെയുണ്ടായിരുന്ന യുവതികളെ പൊലീസ് വിട്ടയച്ചു.

35 വയസ്സുകാരനായ ഇയാൾ ചൈനയിലെ ഗുഡോങ് സ്വദേശിയാണ്. കൂടെയുണ്ടായിരുന്ന യുവതികള്‍ ഏത് രാജ്യക്കാരാണെന്നത് വ്യക്തമായിട്ടില്ല.കൊൽക്കത്തയിലെ ചൈനീസ് കോൺസുലേറ്റിന് സംഭവത്തെ പറ്റി വിവരം നൽകിയിട്ടുണ്ട്.ഇയാൾ ചൈനയിൽ നിന്നും വന്നയാളായതിനാൽ നിയമങ്ങളെ കുറിച്ച് ധാരണ ഇല്ലായിരിക്കുമെന്നും എന്തിന്വേണ്ടിയാണ് ഡ്രോൺ പറത്തിയതെന്നതിനെ പറ്റി ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details