ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനീസ് സ്വാധീനം; ആശങ്കയില്‍ ഇന്ത്യ - ഇന്തോ-നേപ്പാള്‍ അതിര്‍ത്തി
കൊവിഡ് 19 വ്യാപകമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഇന്തോ-നേപ്പാള്‍ അതിര്‍ത്തി പ്രദേശങ്ങളിലെ ചൈനീസ് സ്വാധീനം ആശങ്കയുണ്ടാക്കുന്നതായി പ്രദേശവാസികള്‍.
ലക്‌നൗ: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലെ ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ നേപ്പാള്‍ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ ചൈനീസ് ഭാഷയില്‍ എഴുതിയ കുറിപ്പ് കണ്ടെത്തിയത് ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നു. ഇതോടെ കൊവിഡ് 19 പൊട്ടിപുറപ്പെട്ട ചൈനയില്‍ നിന്നും ഇന്തോ-നേപ്പാള്‍ അതിര്‍ത്തി പ്രദേശത്തേക്ക് ആളുകള്‍ എത്തുന്നുണ്ടോയെന്ന് ഇന്‍റലിജന്‍സ് വിഭാഗം പരിശോധിക്കണമെന്ന ആവശ്യം ഉയർന്നിരിക്കുകയാണ് . വിഷയത്തെ നിസാരവല്‍ക്കരിക്കരുതെന്നും ഇത്തരത്തില്‍ ഏഴ് ക്യാമ്പുകള്‍ നേപ്പാള്‍ സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നടന്നിട്ടുണ്ടെന്നും പ്രാദേശിക ഭരണകൂടം അറിയിച്ചു.