കേരളം

kerala

ETV Bharat / bharat

ചൈനീസ് സേനയുടെ യുദ്ധവിമാന പരിശീലനം; ജാഗ്രതയോടെ ഇന്ത്യ - Chinese fighters

ചൈനയുടെ പന്ത്രണ്ടോളം യുദ്ധവിമാനങ്ങളാണ് രണ്ട് വ്യോമ താവളങ്ങളിലായി നിലയുറപ്പിച്ചിരിക്കുന്നത്

ചൈനീസ് സേനയുടെ യുദ്ധവിമാന പരിശീലനം; സസൂഷ്‌മം നിരീക്ഷിച്ച് ഇന്ത്യ  ചൈനീസ് സേന  യുദ്ധവിമാന പരിശീലനം  Chinese fighters  Eastern Ladakh
ചൈനീസ് സേനയുടെ യുദ്ധവിമാന പരിശീലനം; ജാഗ്രതയോടെ ഇന്ത്യ

By

Published : Jun 1, 2020, 4:42 PM IST

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ-ചൈന സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി ചൈനീസ് യുദ്ധവിമാനങ്ങള്‍ ഹോതാനിലും ഗാര്‍ഗുന്‍സയിലും നിലയുറപ്പിച്ച നടപടിയെ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യന്‍ സൈന്യം. ചൈനയുടെ പന്ത്രണ്ടോളം യുദ്ധവിമാനങ്ങളാണ് രണ്ട് വ്യോമ താവളങ്ങളിലായി നിലയുറപ്പിച്ചിരിക്കുന്നത്. ചൈനീസ് യുദ്ധവിമാനങ്ങൾ ഹോതാനിലെയും ഗാർഗുൻസയിലെയും വ്യോമ താവളങ്ങളിൽ നിന്ന് ലഡാക്ക് മേഖലയിലെ ഇന്ത്യന്‍ പ്രദേശത്ത് നിന്ന് 30-35 കിലോമീറ്റർ ദൂരം പറക്കുന്നുണ്ടെന്നാണ് സൂചന. അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് ഇന്ത്യൻ പ്രദേശങ്ങളിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് ഇവയെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

പാക്കിസ്ഥാന്‍ ചൈനീസ് വ്യോമസേനയുമായി ചേര്‍ന്ന് പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നതിനാൽ ഹോതാൻ താവളം ഇന്ത്യൻ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. പാക്‌ അധിനിവേശ കശ്മീരിലെ ലഡാക്ക്‌ സ്കാർഡു വ്യോമതാവളത്തിൽ നിന്ന് ഹോതാനിലേക്ക് പറന്ന ആറ് പാകിസ്ഥാൻ ജെഎഫ് -17 വിമാനങ്ങളുടെ പ്രസ്ഥാനം കഴിഞ്ഞ വർഷം ഇന്ത്യന്‍ സേന നിരീക്ഷിച്ചിരുന്നു. പാകിസ്ഥാന്‍ ചൈനീസ് സേനയുമായി ചേര്‍ന്ന് ഷഹീന്‍-8 പരിശീലനത്തില്‍ പങ്കെടുത്തതായും അറിയാന്‍ സാധിച്ചെന്ന് ഇന്ത്യന്‍ സൈനിക വൃത്തം അറിയിച്ചു. ഇന്ത്യയുടെ ഭാഗമായ ലഡാക്ക് ആസ്ഥാനമായുള്ള നിരീക്ഷണ, പ്രതിരോധ സേനകളുടെയും രഹസ്യാന്വേഷണ ഏജൻസികളുടെയും ഏരിയൽ വെഹിക്കിൾസ് ഉപയോഗിച്ച് നിയന്ത്രണ മേഖലാ പ്രദേശങ്ങള്‍, ഗാൽവാൻ താഴ്‌വാര എന്നിവിടങ്ങളില്‍ വ്യാപകമായി നിരീക്ഷണം നടത്തുന്നുണ്ട്.

ABOUT THE AUTHOR

...view details