ന്യൂഡൽഹി:കിഴക്കൻ ലഡാക്കിലെ അതിർത്തി സംഘർഷത്തിനിടയിൽ പുതിയ നീക്കവുമായി ചൈന. ഉത്തരഖണ്ഡ് അതിർത്തിക്ക് സമീപം ചൈനീസ് നിർമാണ പ്രവർത്തനങ്ങൾ കണ്ടെത്തി. നേപ്പാളിലെ ടിങ്കർ-ലിപു ചുരത്തിന് അടുത്തുള്ള ചൈനീസ് ഭാഗത്ത് കുടിലുകൾ പോലെയുള്ള നിർമാണങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുകൾ.
ഉത്തരാഖണ്ഡ് അതിർത്തിയിൽ ചൈനീസ് നിർമാണ പ്രവർത്തനങ്ങൾ കണ്ടെത്തി - ടിങ്കർ ലിപു പാസ്
അതിർത്തിയിൽ ഇന്ത്യൻ സൈന്യം സുരക്ഷ വർധിച്ചു. ചൈനീസ് നീക്കത്തെ സൂക്ഷമമായി നിരീക്ഷിക്കുകയാണെന്നും സൈന്യം അറിയിച്ചു.
ഉത്തരാഖണ്ഡ് അതിർത്തിയിൽ ചൈനീസ് നിർമാണ പ്രവർത്തനങ്ങൾ കണ്ടെത്തി
ചമ്പ മൈതാനത്തിന് അടുത്തുള്ള ജോജോ ഗ്രാമത്തിലെ അതിർത്തി ഭാഗത്ത് ചൈന നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതായും കണ്ടെത്തിയതായും വൃത്തങ്ങൾ അറിയിച്ചു. നേപ്പാളിലെ ടിങ്കർ-ലിപു ചുരത്തിൽ നിന്ന് ഏഴ് മുതൽ എട്ട് കിലോമീറ്റർ അകലെയാണ് ജോജോ ഗ്രാമം.
ഉത്തരാഖണ്ഡ് അതിർത്തിക്ക് സമീപത്തുള്ള ചൈനീസ് സൈന്യത്തിന്‍റെ നീക്കത്തെ കുറിച്ച് സൂക്ഷ നിരീക്ഷണം നടത്തുകയാണെന്ന് സുരക്ഷ ഏജൻസികൾ അറിയിച്ചു.