ന്യൂഡൽഹി: ഇന്ത്യ ചൈന അതിർത്തിയിൽ വീണ്ടും ചൈനീസ് പ്രകോപനം. അതിർത്തിയിലുണ്ടായ ചൈനീസ് ആക്രമണം ഇരു രാജ്യങ്ങളും തമ്മിലുള്ള കടുത്ത കരാർ ലംഘനമാണ്. ആദ്യമായാണ് ചൈനീസ് സൈന്യം രാത്രിയിൽ ഇന്ത്യൻ നിയന്ത്രണ രേഖയിൽ കടന്നുകയറാൻ ശ്രമിക്കുന്നത്. സാധാരണ പകൽ സമയത്താണ് പരസ്‌പര സമ്മതത്തോടെ നിയന്ത്രണ രേഖയിൽ (എൽ.എസി) സൈനിക മുന്നേറ്റം നടക്കുന്നതെന്ന് മുൻ ലഫ്റ്റനൻ്റ് ജനറൽ രാകേഷ് ശർമ ഇ.ടി.വി ഭാരതിത്തോട് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടൽ നടന്ന സാഹചര്യത്തിൽ ഇന്ത്യൻ സൈന്യം അതിർത്തിയിൽ അതീവ ജാഗ്രത പുലർത്തുന്നുണ്ട്. മുൻകാലങ്ങളിൽ ചൈനീസ് സൈന്യം പട്രോളിങ് നടത്തുകയും തിരികെ അവരുടെ ഭാഗത്തേക്ക് പോവുകയും ചെയ്യാറാണ് പതിവ്.
അതിര്‍ത്തിയിൽ വീണ്ടും ചൈനീസ് പ്രകോപനം - ചൈനീസ് പ്രകോപനം
ആദ്യമായാണ് ചൈനീസ് സൈന്യം രാത്രിയിൽ ഇന്ത്യൻ നിയന്ത്രണ രേഖയിൽ കടന്നുകയറാൻ ശ്രമിക്കുന്നത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള കടുത്ത കരാർ ലംഘനമാണ്.
വീണ്ടും ചൈനീസ് പ്രകോപനം; നിയന്ത്രണ രേഖയിൽ കടന്നുകയറാൻ ശ്രമം
പാംഗോങ് തടാകത്തിന് കുറുകെയാണ് നിയന്ത്രണരേഖയുള്ളത്. ഇതിൽ മൂന്നിലൊന്ന് ഭാഗം ഇന്ത്യക്കകത്തും മൂന്നിൽ രണ്ട് ഭാഗം ചൈനയിലുമാണ്.
Last Updated : Aug 31, 2020, 6:49 PM IST