കൊവിഡ് 19; വുഹാനിൽ ഇന്ത്യക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നിഷേധിച്ച് ചൈന - ഫെബ്രുവരി 17
ഫെബ്രുവരി 17 നാണ് ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും വലിയ വിമാനമായ സി -17 ഗ്ലോബ് മാസ്റ്റർ ചൈനയിലേക്ക് അയക്കുമെന്ന് ഇന്ത്യ പ്രസ്‌താവന നടത്തിയത്
ന്യൂഡൽഹി: ചൈനയിലേക്ക് പോകാനൊരുങ്ങിയ ഇന്ത്യയുടെ പ്രത്യേക വിമാനത്തിന് ചൈന സന്ദർശന അനുമതി നിഷേധിച്ചു. മെഡിക്കൽ സംവിധാനങ്ങളും ദുരിതാശ്വാസ സാമഗ്രികളും എത്തിക്കുന്നതിനോടൊപ്പം കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കുക എന്നതായിരുന്നു ദൗത്യം. ഇന്ത്യയുടെ തീരുമാനത്തോട് ചൈനീസ് ഭരണകൂടം പ്രതികരിച്ചിട്ടില്ലെന്നും ചൈനീസ് അധികാരികളുടെ പെരുമാറ്റം തികച്ചും വിചിത്രമാണെന്നും അധികൃതർ അറിയിച്ചു. ഫെബ്രുവരി 17നാണ് ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും വലിയ വിമാനമായ സി -17 ഗ്ലോബ് മാസ്റ്റർ ചൈനയിലേക്ക് അയക്കുമെന്ന് ഇന്ത്യ പ്രസ്‌താവന നടത്തിയത്. ഈ മാസം ആദ്യമാണ് രണ്ട് വിമാനങ്ങളിലായി ചൈനയിലെ വുഹാനിൽ നിന്ന് 647 പേരെ ഇന്ത്യയിലെത്തിച്ചത്. അതേ സമയം ചൈനയുടെ തീരുമാനത്തിന് പിന്നിൽ പാകിസ്ഥാന്‍റെ സമ്മർദമാകാമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.