ന്യൂഡല്‍ഹി: മേഖലയിലെ സമാധാനം നിലനിര്‍ത്തുന്നതിന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ മികച്ച ബന്ധം പുലര്‍ത്തണമെന്ന് ചൈന. മേഖലയിലെ പ്രധാനപ്പെട്ട രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. ഇന്ത്യയുമായും പാകിസ്ഥാനുമായും നല്ല ബന്ധമാണ് ചൈന ആഗ്രഹിക്കുന്നത് . അതോടൊപ്പം ഇന്ത്യയും പാകിസ്ഥാനും സൗഹൃദം കാത്തുസൂക്ഷിക്കണമെന്നാണ് ചൈന ആഗ്രഹിക്കുന്നതെന്നും ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സുന്‍ വെയിംദോഗ് പറഞ്ഞു.
ഇന്ത്യ-പാക് ബന്ധം മികച്ചതാക്കണമെന്ന് ചൈന - ഇന്ത്യ-പാക് ബന്ധം മികച്ചതാക്കണമെന്ന് ചൈന
ഇന്ത്യയുമായി നല്ല ബന്ധമാണ് ചൈന ആഗ്രഹിക്കുന്നതെന്നും ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സുന്‍ വെയിംദോഗ്
ഇന്ത്യ-പാക്
ഭീകരവാദ പ്രവർത്തനങ്ങളെ നേരിടാന്‍ ഇരു രാജ്യങ്ങളും തീരുമാനമെടുത്തു കഴിഞ്ഞു. ഭീകരവാദത്തിനെതിരായ പോരാട്ടത്തിന് ആഗോളതലത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലും വിഷയം ചര്‍ച്ചയായിരുന്നു.